ഫോക്‌സാം ഗ്രാന്‍പ്രിയില്‍ പിയു ചിത്രയ്ക്ക് സ്വര്‍ണം: കാഴ്ചവെച്ചത് സീസണിലെ മികച്ച പ്രകടനം
ന്യൂഡല്‍ഹി: സ്വീഡനില്‍ നടന്ന ഫോക്‌സാം ഗ്രാന്‍പ്രിയില്‍ ഇന്ത്യയുടെ മലയാളി താരം പി.യു.ചിത്രയ്ക്ക് സ്വര്‍ണമെഡല്‍. 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം കരസ്ഥമാക്കിയത്. സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് ചിത്രയുടെ വിജയം.

നാല് മിനിറ്റ് 12.65 സെക്കന്റിനാണ് ചിത്ര ഓടിയെത്തിയത്. 2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ കെനിയയുടെ മെഴ്‌സി ചെറോനോയാണ് വെള്ളി മെഡല്‍ നേടിയത്. ഏപ്രിലില്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ ഫോക്‌സാം ഗ്രാന്‍പ്രിയില്‍ 1500 മീറ്ററില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. 3:39.63 മിനിറ്റിനാണ് ഫിനിഷ് ചെയ്തത്. ജൂണ്‍ 15-ന് നെതര്‍ലന്‍ഡ്‌സില്‍ നടന്ന നെക്സ്റ്റ് ജനറേഷന്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ 3: 37.62 എന്ന സമയം കുറിച്ച് ജിന്‍സണ്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ചിരുന്നു.
ഡെന്‍മാര്‍ക്കില്‍ നടന്ന കോപ്പന്‍ഹേഗന്‍ അത്‌ലറ്റിക് ഗെയിംസില്‍ ഇന്ത്യയുടെ മുരളി ശ്രീശങ്കര്‍ ലോങ് ജമ്പില്‍ സ്വര്‍ണം നേടി. ദേശീയ റെക്കോഡിന് ഉടമയാണ് മുരളി. 7.93 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications