Paralympics: ഇന്ത്യക്കു വീണ്ടും മെഡലില്ലാ ദിനം, ഷോട്ട്പുട്ടില്‍ ഏഴാംസ്ഥാനം

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യക്കു വീണ്ടുമൊരു മെഡലില്ലാ ദിനം കൂടി. ഇന്നും ഇന്ത്യക്കു മെഡലൊന്നും ലഭിച്ചില്ല. അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ F35 വിഭാഗം ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം അരവിന്ദ് മാലിക്ക് ഫൈനലില്‍ മല്‍സരിച്ചിരുന്നു. പക്ഷെ താരത്തിനു ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. 28 കാരനായ മാലിക്കിന്റെ കന്നി ഗെയിംസ് കൂടിയായിരുന്നു ഇത്. ഫൈനലില്‍ 13.48 മീറ്റര്‍ എറിഞ്ഞതാണ് ഫൈനലില്‍ താരത്തിന്റെ മികച്ച പ്രകടനം.

ഉസ്‌ബെക്കിസ്താന്റെ ഖുസ്‌നിദിന്‍ നോര്‍ബെക്കോവിനാണ് ഈയിനത്തില്‍ സ്വര്‍ണം. 16.13 മീറ്റര്‍ ദൂരമാണ് താരമെറിഞ്ഞത്. സീസണില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. അര്‍ജന്റീനയുടെ ഇമ്മാനുവല്‍ ഉറ (15.90 മീറ്റര്‍) വെള്ളിയും ചൈനയുടെ ഫു സിന്‍ഹാന്‍ (15.41 മീറ്റര്‍) വെങ്കലവും കരസ്ഥമാക്കി. F35 വിഭാഗത്തില്‍ അത്‌ലറ്റുകള്‍ നിന്നു കൊണ്ടുള്ള പൊസിഷനിലാണ് മല്‍സരിക്കുന്നത്. ഇന്ത്യന്‍ താരം അരവിന്ദിലേക്കു വരികയാണെങ്കില്‍ അദ്ദേഹത്തിന്റെ ഇടതുകാലിനു ചലനശേഷിയില്ല. കുട്ടിയായിരിക്കെ തലയില്‍ ബോള്‍ കൊണ്ടതിനെ തുടര്‍ന്നു ഞെരമ്പിനു പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു അത് താരത്തിന്റെ കാലിന്റെ ചലനശേഷി നഷ്ടപ്പെടുത്തിയത്.

പുരുഷന്‍മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലോക ഒന്നാംനമ്പറുമായ പ്രമോദ് ഭഗത് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി സെമി ഫൈനലിലേക്കു മുന്നേറി. ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഉക്രെയ്ന്‍ താരം അലെക്‌സാണ്ടര്‍ ചിര്‍ക്കോവിനെയാണ് ഭഗത് തോല്‍പ്പിച്ചത്. ക്ലാസ് SL3 വിഭാഗം മല്‍സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു നിലവിലെ ലോക ചാംപ്യന്‍ കൂടിയായ ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 21-12, 21-9. മല്‍സരം വെറും 26 മിനിറ്റ് കൊണ്ട് ഭഗത് സ്വന്തമാക്കുകയും ചെയ്തു.

മല്‍സരഫലത്തില്‍ ഭഗത് ആഹ്ലാദം പ്രകടിപ്പിച്ചു. ചിര്‍ക്കോവ് മികച്ച താരമാണ്. ഈ മല്‍സരത്തില്‍ മികച്ച ചില സ്‌ട്രോക്കുകള്‍ കളിക്കുകയും ചെയ്തു. സെമി ഫൈനലില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഇനിയങ്ങോട്ട് മല്‍സരങ്ങള്‍ കൂടുതല്‍ കടുപ്പമാവും. ഒരു സമയത്ത് ഒരു മല്‍സരമെന്ന നിലയിലാണ് ഞാന്‍ സമീപിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മിക്‌സഡ് ഡബിള്‍സ് വെള്ളിയാഴ്ച പലക് കോലിക്കൊപ്പം നിര്‍ണായക മല്‍സരം കളിക്കാനൊരുങ്ങുകയാണ് അദ്ദേഹം.

ഷൂട്ടിങില്‍ മിക്‌സസ് 25 മീറ്റര്‍ പിസ്റ്റള്‍ എസ്എച്ച് വണ്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രാഹുല്‍ ജക്കാര്‍ ഉച്ചയ്ക്കു മല്‍സരിച്ചിരുന്നെങ്കിലും മെഡല്‍ ലഭിച്ചില്ല. യോഗ്യതാ റൗണ്ടില്‍ 576 പോയിന്റുമായി രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തായിരുന്നു അദ്ദേഹം ഫൈനലിലേക്കു യോഗ്യ നേടിയത്. പക്ഷെ മെഡല്‍പ്പോരാട്ടത്തില്‍ രാഹുലിന് ഈ മികവ് ആവര്‍ത്തിക്കാനായില്ല. അഞ്ചാംസ്ഥാനത്താണ് താരം മല്‍സരം പൂര്‍ത്തിയാക്കിയത്. നിലവിലെ ചാംപ്യന്‍ കൂടിയായ ചൈനയുടെ ഹുവാങ് ചിങ് സ്വര്‍ണം നിലനിര്‍ത്തി. ഗെയിംസ് റെക്കോര്‍ഡോടെയായിരുന്നു താരത്തിന്റെ മെഡല്‍ വിജയം.

ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സ് SL4 ക്ലാസ് വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ സുഹാസ് യതിരാജ്, തരുണ്‍ ദില്ലന്‍ എന്നിവര്‍ ആദ്യ ഗ്രൂപ്പ് മല്‍സരങ്ങളില്‍ വിജയം നേടി. ഗ്രൂപ്പ് എ മല്‍സരത്തില്‍ ജര്‍മനിയുടെ യാന്‍ നിക്ലാസ് പോറ്റിനെയാണ് 38 കാരനായ സുഹാസ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-9, 21-3. ഗ്രൂപ്പ് ബിയില്‍ തായ്‌ലാന്‍ഡിന്റെ സിരിപോങ് ടിയാമറോമിനെയാണ് 27 കാരനായ തരുണ്‍ തോല്‍പ്പിച്ചത്. 21-7, 21-13നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 22 - October 28 2021, 07:30 PM
ഓസ്ട്രേലിയ
ശ്രീലങ്ക
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, September 2, 2021, 19:20 [IST]
Other articles published on Sep 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X