For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ജാവലിന്‍ ത്രോയില്‍ അനു റാണി പുറത്ത്

ടോക്കിയോ: വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അനു റാണി പുറത്ത്. താരം 14 ആം സ്ഥാനത്താണ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കിയത്. ആദ്യ ശ്രമത്തില്‍ 50.35 മീറ്റര്‍ ദൂരം പിന്നിടാന്‍ അനുവിന് സാധിച്ചു; ഈ സമയം ആറാം സ്ഥാനത്തെത്തിയ അനു രണ്ടാം ശ്രമത്തില്‍ 53.19 കുറിച്ചപ്പോഴേക്കും 14 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മൂന്നാം ശ്രമത്തില്‍ 54.04 മീറ്റര്‍ ദൂരമാണ് അനു റാണി കുറിച്ചത്. എന്നാല്‍ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ഈ പ്രകടനത്തിന് കഴിഞ്ഞില്ല. ആദ്യ 12 പേരാണ് ജാവലിന്‍ ത്രോയില്‍ മുന്നോട്ടുള്ള റൗണ്ടുകളിലേക്ക് കടക്കുന്നത്. പോളണ്ടിന്റെ മരിയ ആന്ദ്രെജിക്കാണ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും മുന്നില്‍. 65.24 മീറ്റര്‍ ദൂരം രേഖപ്പെടുത്താന്‍ പോളണ്ട് താരത്തിന് സാധിച്ചു. ഇവര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യതയും നേടി.

Olympics 2021: Womens Javelin - Annu Rani Fails To Qualify

ഈ വര്‍ഷമാദ്യം ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ താരമാണ് അനു റാണി. മാര്‍ച്ചില്‍ നടന്ന 24 -മത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അനു റാണി സ്വന്തം റെക്കോര്‍ഡുതന്നെ തിരുത്തി. 63.24 മീറ്റര്‍ ദൂരമാണ് താരം അന്നു കണ്ടെത്തിയത്.

നിലവില്‍ രണ്ടു മെഡലുകള്‍ ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യ നേടിയിട്ടുണ്ട്. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവും വനിതകളുടെ ബാഡ്മിന്റണില്‍ പിവി സിന്ധുവുമാണ് ഇന്ത്യയുടെ യശസുയര്‍ത്തിയത്. 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ 202 കിഗ്രാം ഉയര്‍ത്തിയായിരുന്നു ചാനുവിന്റെ വെള്ളി നേട്ടം. സ്നാച്ച് ഇനത്തില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്ക് ഇനത്തില്‍ 115 കിലോയും താരം ഉയര്‍ത്തി.

ഒളിംപിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മെഡലും ആദ്യത്തെ വെള്ളിയുമാണിത്. 2000ലെ സിഡ്‌നി ഗെയിംസില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയതായിരുന്നു നേരത്തേ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഏക മെഡല്‍. ഇതാണ് ചാനു ഇത്തവണ തിരുത്തിയത്.

ഞായറാഴ്ച്ച നടന്ന ബാഡ്മിന്റണ്‍ സിംഗിള്‍സിലെ വെങ്കല മെഡല്‍ പോരാട്ടത്തിലാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്സിലെ രണ്ടാം നേട്ടം പിവി സിന്ധു സമ്മാനിച്ചത്. ചൈനയുടെ ഹി ബ്ങ്ജിയോവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 21-13, 21-15.

ഒളിമ്പിക്സില്‍ സിന്ധുവിന്റെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്. തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്സുകളില്‍ മെഡല്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും ഇപ്പോള്‍ സിന്ധു മാത്രം. റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ താരം കുറിച്ചിരുന്നു. നേരത്തെ, പുരുഷ വിഭാഗത്തില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ രണ്ടു മെഡല്‍ നേട്ടം കണ്ടെത്തിയിട്ടുണ്ട്. 2008, 2012 ഒളിമ്പിക്സുകളിലാണ് സുശീല്‍ കുമാര്‍ തുടരെ മെഡല്‍ നേട്ടവുമായി ലോകശ്രദ്ധ നേടിയത്.

Story first published: Tuesday, August 3, 2021, 7:18 [IST]
Other articles published on Aug 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+