For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: വനിതകളുടെ 400 മീറ്ററില്‍ ലോകറെക്കോര്‍ഡിട്ട് സിഡ്‌നി മക്‌ലാഫ്‌ലിന്‍

ടോക്കിയോ: വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ സിഡ്‌നി മക്‌ലാഫ്‌ലിന്‍ ലോക റെക്കോര്‍ഡ് തിരുത്തി. ബുധനാഴ്ച്ച നടന്ന ഫൈനലില്‍ 51.58 സെക്കന്‍ഡുകള്‍ കൊണ്ടാണ് താരം 400 മീറ്റര്‍ ഹര്‍ഡില്‍സ് പൂര്‍ത്തിയാക്കിയത്. ഇതോടെ സ്വയം സ്ഥാപിച്ച 51.90 സെക്കന്‍ഡുകളെന്ന 400 മീറ്റര്‍ ഹര്‍ഡില്‍സിലെ മുന്‍ റെക്കോര്‍ഡും താരം തിരുത്തി. ജൂണില്‍ യൂജിനില്‍ നടന്ന അമേരിക്കന്‍ ഒളിമ്പിക് ട്രയലിലാണ് 51.90 സമയം സിഡ്‌നി കണ്ടെത്തിയത്. എന്തായാലും ടോക്കിയോ ഫൈനലില്‍ ലോകറെക്കോര്‍ഡോടെ താരം സ്വര്‍ണം ചൂടി.

Olympics 2021: Sydney McLaughlin Wins Womens 400m Hurdles With A New World Record

അമേരിക്കയുടെ തന്നെ ഡാലിയ മുഹമ്മദാണ് രണ്ടാം സ്ഥാനത്ത്. മുന്‍ ലോകറെക്കോര്‍ഡ് മറികടക്കാന്‍ ഡാലിയക്കും സാധിച്ചു. 51.58 സമയം കുറിച്ചുകൊണ്ടാണ് ഇവര്‍ വെള്ളി നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഡാലിയക്കായിരുന്നു ആദ്യം മുന്‍തൂക്കം. എന്നാല്‍ അവസാന 100 മീറ്റര്‍ സിഡ്‌നി കുതിച്ചുകയറി. നെതര്‍ലാന്‍ഡ്‌സിന്റെ ഫെമ്‌കെ ബോല്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മൂന്നാം സ്ഥാനക്കാരിയായി. ഇവര്‍ 52.03 സമയം കുറിച്ചു. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച സമയമാണിത്.

പറഞ്ഞുവരുമ്പോള്‍ പട്ടികയിലെ ആദ്യ മൂന്നു പേരും 2008 ബീജിങ് ഒളിമ്പിക്‌സില്‍ ജമൈക്കയുടെ മെലാനി വാക്കര്‍ കുറിച്ച 52.64 സമയമെന്ന ഒളിമ്പിക് റെക്കോര്‍ഡ് പഴങ്കഥയാക്കിയിട്ടുണ്ട്. ജമൈക്കയുടെ ജാനീവ് റസ്സലാണ് വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡിസില്‍ നാലാമത്. ഉക്രൈന്‍ ജോടികളായ റൈസിക്കോവയും വിക്ടോറിയ താജുക്കും അഞ്ച്, ആറ് സ്ഥാനങ്ങളില്‍ മത്സരം പൂര്‍ത്തിയാക്കി. ചൊവാഴ്ച്ച പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡിസിലും ലോകറെക്കോര്‍ഡ് തിരുത്തപ്പെട്ടിരുന്നു. നോര്‍വേയുടെ കാസ്റ്റണണ്‍ വാര്‍ഹോമാണ് മത്സരത്തില്‍ റെക്കോര്‍ഡ് പ്രകടനത്തോടെ സ്വര്‍ണമണിഞ്ഞത്.

45.94 സെക്കന്‍ഡുകളില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് പൂര്‍ത്തിയാക്കാന്‍ വാര്‍ഹോമിന് സാധിച്ചു. മുന്‍ ലോകറെക്കോര്‍ഡായ 46.70 സെക്കന്‍ഡുകളെന്ന സമയം വാര്‍ഹോം പഴങ്കഥയാക്കുകയായിരുന്നു. ഗെയിംസിന്റെ ചരിത്രമെടുത്താല്‍ ഈയിനത്തില്‍ വെറും നാലു അത്ലറ്റുകള്‍ മാത്രമേ 47 സെക്കന്‍ഡുകളില്‍ കുറഞ്ഞ സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്നു കാണാം. അക്കൂട്ടത്തില്‍ 46 സെക്കന്‍ഡുകളിലും താഴെ സമയം കൊണ്ട് ഫിനിഷ് ചെയ്ത ആദ്യ അത്ലറ്റെന്ന അപൂര്‍വ്വനേട്ടമാണ് വാര്‍ഹോം ഇന്നലെ കുറിച്ചത്. പുരുഷ ഫൈനലില്‍ അമേരിക്കയുടെ റെയ് ബെഞ്ചമിന്‍ 46.17 സെക്കന്‍ഡുകള്‍ കണ്ടെത്തി വെള്ളി നേട്ടം കൈക്കലാക്കി. ബ്രസീലിന്റെ അലിസണ്‍ ഡോസ് സാന്റോസാണ് വെങ്കല മെഡല്‍ ജേതാവ്. ഇദ്ദേഹം 46.72 സമയം കുറിച്ചു.

ഫൈനലില്‍ അവസാനത്തെ 200 മീറ്ററില്‍ വാര്‍ഹോം ഏറെ മുന്നിലായിരുന്നു. കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ അദ്ദേഹം ഫിനിഷിങ് ലൈനിലേക്ക് ഓടിയെത്തി. ഇതേസമയം, ആദ്യത്തെ 200 മീറ്ററില്‍ ബെഞ്ചമിനില്‍ നിന്നും ശക്തമായ വെല്ലുവിളി വാര്‍ഹോം നേരിടുകയുണ്ടായി. എന്നാല്‍ കൂടുതല്‍ കരുത്തോടെ രണ്ടു തവണ ലോക ചാംപ്യന്‍ കൂടിയായ നോര്‍വെ താരം മുന്നേട്ട് കുതിക്കുകയായിരുന്നു.

Story first published: Wednesday, August 4, 2021, 9:26 [IST]
Other articles published on Aug 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+