For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ജാവലിന്‍ ത്രോയില്‍ ശിവ്പാല്‍ സിങ്ങിന് നിരാശ

ടോക്കിയോ: പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ശിവ്പാല്‍ സിങ്ങിന് തോല്‍വി. ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ താരം 12 ആം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യ ശ്രമത്തില്‍ ശിവ്പാല്‍ 76.40 മീറ്റര്‍ ദൂരം കണ്ടെത്തി. രണ്ടാം ശ്രമത്തില്‍ 76.40 മീറ്ററും. മൂന്നാം ശ്രമത്തില്‍ 74.81 മീറ്റര്‍ ദൂരമാണ് താരം ജാവലിന്‍ എറിഞ്ഞത്.

ഗ്രൂപ്പ് ബിയില്‍ പാകിസ്താന്‍ താരം അര്‍ഷദ് നദീം ഒന്നാമതെത്തി. 85.16 മീറ്ററാണ് ഇദ്ദേഹം രേഖപ്പെടുത്തിയ ദൂരം. നേരത്തെ, ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. യോഗ്യതാ മത്സരത്തിലെ ആദ്യ ശ്രമത്തില്‍ത്തന്നെ 86.65 മീറ്റര്‍ ദൂരം കുറിച്ചതിനെത്തുടര്‍ന്നാണ് നീരജ് ചോപ്ര ഫൈനലിലേക്കുള്ള ടിക്കറ്റ് കയ്യടക്കിയത്.

Olympics 2021: Shivpal Singh Fails To Qualify In Mens Javelin Throw

ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തില്‍ നിന്നും ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ശേഷം കേവലം രണ്ടു തവണ മാത്രമാണ് നീരജ് ചോപ്ര വലിയ വേദികളില്‍ മത്സരത്തിനിറങ്ങിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലും പാട്ടിയാലയിലെ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ ഇദ്ദേഹം ജാവലിന്‍ എറിഞ്ഞു. ഈ സമയത്താണ് 88.07 മീറ്റര്‍ എന്ന പുതിയ ദേശീയ റെക്കോര്‍ഡ് താരം സ്വന്തമാക്കിയത്. പറഞ്ഞുവരുമ്പോള്‍ ആഗോളതലത്തില്‍ ഈ സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. നേരത്തെ, യൂറോപ്യന്‍ ടീം ചാംപ്യന്‍ഷിപ്പില്‍ ജര്‍മനിയുടെ ജോഹാന്‍സ് വെറ്റര്‍ 96.29 മീറ്റര്‍ പ്രകടനം കുറിച്ച് കായികപ്രേമികളെ വിസ്മയിപ്പിച്ചിരുന്നു.

ബുധനാഴ്ച്ച വനിതകളുടെ ഗോള്‍ഫില്‍ അദിതി അശോകും ബോക്‌സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും കളത്തിലിറങ്ങുന്നുണ്ട്. ഗുസ്തി താരങ്ങളായ ദീപക് പൂനിയക്കും രവി കുമാറിനും അന്‍ഷു മാലിക്കിനും ഇന്ന് മത്സരങ്ങളുണ്ട്. വനിതാ ഹോക്കി സെമി ഫൈനലിലേക്കും ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അര്‍ജന്റീനയ്‌ക്കെതിരെയാണ് ഇന്ത്യന്‍ പെണ്‍പട ഇന്നിറങ്ങുന്നത്. നിലവില്‍ രണ്ടു മെഡലുകള്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അക്കൗണ്ടിലുണ്ട്. ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവും ബാഡ്മിന്റണില്‍ പിവി സിന്ധുവും ഇന്ത്യയ്ക്കായി മെഡല്‍ കണ്ടെത്തി.

49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ 202 കിഗ്രാം ഉയര്‍ത്തിയായിരുന്നു ചാനുവിന്റെ വെള്ളി നേട്ടം. സ്‌നാച്ച് ഇനത്തില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്ക് ഇനത്തില്‍ 115 കിലോയും താരം ഉയര്‍ത്തി. ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മെഡലും ആദ്യത്തെ വെള്ളിയുമാണിത്. ഞായറാഴ്ച്ച നടന്ന ബാഡ്മിന്റണ്‍ സിംഗിള്‍സിലെ വെങ്കല മെഡല്‍ പോരാട്ടത്തിലാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിലെ രണ്ടാം നേട്ടം പിവി സിന്ധു സമ്മാനിച്ചത്. ചൈനയുടെ ഹി ബ്ങ്ജിയോവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 21-13, 21-15. ഒളിമ്പിക്‌സില്‍ സിന്ധുവിന്റെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്. തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സുകളില്‍ മെഡല്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും ഇപ്പോള്‍ സിന്ധു മാത്രം.

Story first published: Wednesday, August 4, 2021, 8:14 [IST]
Other articles published on Aug 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+