Olympics 2021: 'ഇന്ത്യയുടെ നവരത്‌നങ്ങള്‍', ഒമ്പത് സൂപ്പര്‍ ബോക്‌സിങ് താരങ്ങളെ പരിചയപ്പെടാം
ടോക്കിയോ: ടോക്കിയോ ഒളിപിംക്‌സിന്റെ ആവേശ കാഴ്ചകളിലേക്ക് ലോകം കണ്ണ് തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. 23നാണ് ലോക കായിക മാമാങ്കത്തിന് ആരംഭമാകുന്നത്. 15000ലധികം അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന ആവേശ പോരാട്ടത്തിന് കോവിഡിന്റെ സാഹചര്യത്തില്‍ ശക്തമായ സുരക്ഷയും നിയന്ത്രണങ്ങളുമാണ് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും 150ലധികം താരങ്ങള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ട്. കോവിഡിന്റെ പ്രതിസന്ധിയെത്തുടര്‍ന്ന് പല ടൂര്‍ണമെന്റുകളും റദ്ദാക്കിയതോടെ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങള്‍ക്കും ടോക്കിയോക്ക് ടിക്കറ്റെടുക്കാനായില്ല. എങ്കിലും മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്ന നിരവധി ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ബോക്‌സിങ്ങിലെ ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന ഒമ്പത് താരങ്ങളെ പരിചയപ്പെടാം.

52 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന അമിത് പംഗല്‍ ടോപ് സീഡായാണ് ഒളിംപിക്‌സിലിറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള താരം ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി മെഡലും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡലും നേടിയിട്ടുള്ള താരമാണ് അദ്ദേഹം.
63കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മനീഷ് കൗശികും പ്രതീക്ഷ നല്‍കുന്നു.25കാരനായ താരം 2018ലെ കോമണ്‍വെല്‍ക്ക് ഗെയിംസില്‍ വെള്ളിയും 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്. വീജേന്ദര്‍ സിങ്ങിന് ശേഷം ചരിത്ര നേട്ടം ആവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള താരമായാണ് മനീഷിനെ വിശേഷിപ്പിക്കുന്നത്.

69കിലോഗ്രാമിലാണ് വികാസ് കൃഷന്‍ പോരാട്ടത്തിനിറങ്ങുന്നത്. 29കാരയ താരം രണ്ട് ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. മൂന്നാം ഒളിംപിക്‌സില്‍ സജീവ മെഡല്‍ പ്രതീക്ഷയിലാണ്. ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വീട്ടില്‍ നിന്നടക്കം മാറി നിന്നാണ് അദ്ദേഹം പരിശീലനം നടത്തുന്നത്.
75കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ആശിഷ് കുമാറും പ്രതിഭാശാലിയാണ്.26കാരനായ താരത്തിന്റെ ആദ്യ ഒളിംപിക്‌സ് പോരാട്ടമാണെങ്കിലും പ്രതീക്ഷകളേറെ. 91കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തില്‍ സതീഷ് കുമാറാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. 32കാരനായ സതീഷ് കുമാര്‍ വളരെ പരിചയസമ്പന്നനാണ്. കൃഷിക്കാരന്റെ മകനായി ജനിച്ച് ബോക്‌സിങ്ങിനോടുള്ള താല്‍പ്പര്യംകൊണ്ട് ഈ മേഖലയിലേക്കെത്തിയതാണ് അദ്ദേഹം.

വനിതകളില്‍ 51 കിലോഗ്രാമില്‍ മത്സരിക്കുന്ന മേരി കോമാണ് പ്രധാന താരം.28കാരിയായ മേരി രണ്ടാം ഒളിംപിക്‌സ് മെഡലാണ് ടോക്കിയോയില്‍ ലക്ഷ്യം വെക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ മേരി ബോക്‌സിങ്ങിനോടുള്ള അതിയായ താല്‍പര്യംകൊണ്ട് മാത്രമാണ് ഇപ്പോഴും ബോക്‌സിങ്ങില്‍ സജീവമായി തുടരുന്നത്. 60 കിലോഗ്രാമില്‍ സിമ്രാന്‍ജിത്ത് കൗറും മത്സരിക്കാനിറങ്ങുന്നുണ്ട്. നാലാം സീഡായാണ് താരം പോരാട്ടത്തിനിറങ്ങുന്നത്.
69 കിലോഗ്രാമില്‍ ലോവ്‌ലിന ബോര്‍ഗോഹെയ്‌നാണ് മത്സരിക്കാനിറങ്ങുന്നത്. 23കാരിയായ താരം രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുണ്ട്. ഇറ്റലിയില്‍ നടന്ന ഇന്ത്യയുടെ പരിശീലന പരിപാടിയില്‍ താരത്തിന് പങ്കെടുക്കാനായിരുന്നില്ല. 75കിലോഗ്രാമില്‍ മത്സരിക്കുന്ന പൂജാ റാണിയാണ് ഒമ്പതാമത്തെ താരം.30കാരിയായ പൂജ. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും വെങ്കലവും ഏഷ്യന്‍ ഗെയിംസില്‍ ഒരു വെങ്കലവും താരം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications