Olympics 2021: വേദിയിലേക്കുള്ള വഴിതെറ്റി, വണ്ടിക്കൂലി നല്‍കി അപരിചിത, ഒടുവില്‍ സ്വര്‍ണ്ണ മെഡലും

ടോക്കിയോ: 2021ലെ ടോക്കിയോ ഒളിംപിക്‌സ് ഏറെ വെല്ലുവിളികള്‍ക്കിടയിലൂടെയാണ് സംഘടിപ്പിച്ചത്. പലവട്ടം തീയ്യതി മാറ്റിവെച്ചതിന് ശേഷമാണ് കോവിഡിന്റെ വെല്ലുവിളികളെയും മറികടന്ന് വിജയകരമായി ഒളിംപിക്‌സ് സംഘടിപ്പിച്ചത്. ലോകത്തിലെ കായിക വിസ്മയമായ ഒളിംപിക്‌സില്‍ മത്സരിക്കാന്‍ വിവിധ രാജ്യങ്ങളിലെ വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള പതിനായിരിത്തിലേറെ അത്‌ലറ്റുകളാണ് ടോക്കിയോയിലേക്കെത്തിയത്.

IPL 2021: ബെന്‍ സ്റ്റോക്‌സിന് പകരക്കാരനെ വേണം, ഈ അഞ്ച് പേരെ രാജസ്ഥാന് പരിഗണിക്കാംIPL 2021: ബെന്‍ സ്റ്റോക്‌സിന് പകരക്കാരനെ വേണം, ഈ അഞ്ച് പേരെ രാജസ്ഥാന് പരിഗണിക്കാം

പ്രതിസന്ധികളോടും ഇല്ലായ്മയോടും പടവെട്ടി നേടിയ നിരവധി മെഡല്‍ നേട്ടങ്ങളുടെ കഥ പല അത്‌ലറ്റുകള്‍ക്കും ഇപ്പോഴും പറയാനാവും. ടോക്കിയോയിലെ മെഡല്‍ നേട്ടക്കാരിലെ പലര്‍ക്കും ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ പറയാനുണ്ടാവും. എന്നാല്‍ ടോക്കിയോയില്‍ ഒളിംപിക്‌സിനെത്തിയ വേദിയിലേക്കുള്ള വഴിതെറ്റിപ്പോവുകയും അപരിചിതനായ ഒരു വ്യക്തി നല്‍കിയ പണം കൊണ്ട് വേദിയിലേക്കെത്തി മത്സരിച്ച് സ്വര്‍ണ്ണ മെഡല്‍ നേടുകയും ചെയ്ത ഒരു താരത്തിന്റെ കഥയുണ്ട്. ജമൈക്കയുടെ ഹാന്‍സ്ലി പാര്‍ച്ചിമെന്റിന്റെ രസകരമായ കഥ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

IND vs ENG: ലോര്‍ഡ്‌സില്‍ രണ്ട് സ്പിന്നറും മൂന്ന് പേസറുമാണ് ഇന്ത്യക്ക് ഗുണം ചെയ്യുക- സല്‍മാന്‍ ബട്ട്

110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഹാന്‍സ്ലി മത്സരിക്കുന്നത്. സെമി ഫൈനലിന് മുമ്പായാണ് താരത്തിന് വലിയ അബദ്ധം സംഭവിച്ചത്. 'സെമി ഫൈനലിന് മുമ്പ് അബദ്ധത്തില്‍ ഞാന്‍ തെറ്റായ ബസ് കയറി തെറ്റായ വേദിയിലെത്തി. എന്റെ ചെവിയില്‍ ഇയര്‍ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ ബസിലുണ്ടായിരുന്ന മറ്റ് ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ല. ഒന്നും ശ്രദ്ധിക്കാതെ യാത്രയില്‍ മുഴുകിപ്പോയി. അല്‍പ്പം കഴിഞ്ഞപ്പോഴാണ് ബസ് മറ്റൊരു വഴിയിലൂടെയാണ് പോകുന്നതെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. എനിക്ക് തീരെ പരിചിതമല്ലാത്ത സ്ഥലമാണിത്.

IND vs ENG: ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടി, ആന്‍ഡേഴ്‌സന്‍ പരിക്കിന്റെ പിടിയില്‍, രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല

സുഹൃത്തുക്കളുമായി ഫോമില്‍ ബന്ധപ്പെട്ടപ്പോള്‍ വില്ലേജിലേക്ക് തിരിച്ചെത്താനും മറ്റൊരു ബസില്‍ കയറി അത്‌ലറ്റിക് സ്റ്റേഡിയത്തിലേക്ക് വരാനും നിര്‍ദേശിച്ചു. ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ സമയത്തിന് എനിക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ടോക്കിയോയിലെ ഒളിംപിക്‌സ് വേദിയിലേക്ക് പോകാനുള്ള കാറാണ് ഞാന്‍ പിന്നീട് അന്വേഷിച്ചത്.

സച്ചിനെ ഞാന്‍ എടുത്തുയര്‍ത്തി, പക്ഷെ നിലത്തു വീണു!- ഭയപ്പെട്ട സംഭവത്തെക്കുറിച്ച് അക്തര്‍

ഒളിംപിക്‌സുമായി ബന്ധപ്പെട്ട ഒരു സന്നദ്ധ പ്രവര്‍ത്തകനെ കാണുകയും അദ്ദേഹം നല്‍കിയ പണം കൊണ്ട് ടാക്‌സിയില്‍ മത്സരവേദിയിലേക്ക് എത്തുകയുമാണ് ചെയ്തത്. അങ്ങനെ കൃത്യസമയത്ത് മത്സരവേദിയില്‍ എത്തിയതും മുന്നൊരുക്കം നടത്താനും മത്സരത്തില്‍ പങ്കെടുക്കാനും സാധിച്ചത്. എന്നെ സഹായിച്ച ആ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാന്‍. അവളെ എന്റെ സ്വര്‍ണ്ണ മെഡല്‍ കാണിക്കണം. കാരണം ഈ മെഡല്‍ നേടാന്‍ എന്നെ സഹായിച്ചത് അവളാണ്'-ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഹാന്‍സ്ലി പറഞ്ഞു.

IND vs ENG: ഇന്ത്യക്ക് മികച്ച സ്പിന്നറെ വേണമെങ്കില്‍ ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ്- സല്‍മാന്‍ ബട്ട്

IND vs ENG: 'അവന്റെ കരുത്തെന്തെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല'- ജഡേജയെ പ്രശംസിച്ച് സെവാഗ്

31കാരനായ താരം തന്നെ സഹായിച്ച ആ പെണ്‍കുട്ടിയെ കണ്ടെത്തുകയും അവളെ തന്റെ സ്വര്‍ണ്ണ മെഡല്‍ കാണിക്കുകയും ചെയ്തിട്ടുണ്ട്. സെല്‍ഫി ചിത്രം എടുത്തതോടൊപ്പം തന്റെ ടീ ഷര്‍ട്ടും പെണ്‍കുട്ടിക്ക് നല്‍കിയാണ് ഹാന്‍സ്ലി മടങ്ങിയത്. എന്നെ അന്ന് ഫൈനലിലേക്കെത്തിച്ചത് നീയാണെന്നും നല്‍കിയ സഹായത്തിന് നന്ദിയും ഹാന്‍സ്ലി പെണ്‍കുട്ടിയോട് പറഞ്ഞു. 13.04 സെക്കന്റ് സമയം കുറിച്ചാണ് ഹാന്‍സ്ലി സ്വര്‍ണ്ണ മെഡല്‍ നേടിയത്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, August 12, 2021, 13:10 [IST]
Other articles published on Aug 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X