Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: 'ഉയര്‍ത്താനാവുമോ മെഡല്‍', ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പെണ്‍

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊരാളാണ് മീരാബായി ചാനു. ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് മീരാബായി നല്‍കുന്നത്. മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലില്‍ ജനിച്ച മീരാബായ് 49 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കാനിറങ്ങുന്നത്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ വിജയ് ശര്‍മക്ക് കീഴിലാണ് മീരാബായ് ചാനുവിന്റെ പരിശീലനം. 2000ലെ ഒളിംപിക്‌സില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ കര്‍ണം മല്ലേശ്വരി വെങ്കല മെഡല്‍ നേടിയിരുന്നു. ഇതിന് ശേഷം വനിതകളുടെ ഭാരോദ്വഹനത്തിലെ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയായി മാറിയിരിക്കുകയാണ് മീരാബായ് ചാനു.

മെഡല്‍ നേട്ടങ്ങള്‍

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു തവണ മീരാബായി ചാനു സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 2017ല്‍ 48 കിലോഗ്രാം വിഭാഗത്തിലായിരുന്നു താരത്തിന്റെ നേട്ടം. 2020ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ മീരാബായി 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2018ല്‍ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. രണ്ട് മെഡലും 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചായിരുന്നു. രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരവും പത്മശ്രീ പുരസ്‌കാരവും നല്‍കി മീരാബായി ചാനുവിനെ ആദരിച്ചിട്ടുണ്ട്.

mirabaichanu

സമീപകാലത്തെ പ്രകടനം

സമീപകാലത്തെ മീരാബായിയുടെ പ്രകടനം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ്. പുറം വേദനയെത്തുടര്‍ന്ന് പ്രയാസപ്പെട്ടിരുന്നു മീരാബായി ഏഷ്യന്‍ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 119 കിലോ ഗ്രാം ഭാരം ഉയര്‍ത്തി ലോക റെക്കോഡ് സൃഷ്ടിച്ചിരുന്നു. 118 കിലോഗ്രാമെന്ന പഴയ റെക്കോഡാണ് തിരുത്തിയത്. ചാനുവിന്റെ കരിയറിലെ മികച്ച പ്രകടനം കൂടിയാണിത്. ചാനുവിന്റെ ഈ പ്രകടനത്തെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു അടക്കം പ്രശംസിച്ചിരുന്നു. പരിക്കിനെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവാണ് മീരാബായ് ചാനു നടത്തിയിരിക്കുന്നത്.

കരുത്തും ദൗര്‍ബല്യവും

48 കിലോ ഗ്രാം വിഭാഗത്തില്‍ നിലവിലെ പ്രമുഖ എതിരാളികളോടൊപ്പം മത്സരിച്ച് മെഡല്‍ നേടാന്‍ മീരാബായി ചാനുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായിക്ക് വെല്ലുവിളികളേറെയാണ്. ദക്ഷിണ കൊറിയന്‍ താരങ്ങളുടെ അഭാവം ചാനുവിന്റെ മെഡല്‍ പ്രതീക്ഷ സജീവമാക്കുന്നുണ്ട്. എന്നാല്‍ റൗണ്ടുകള്‍ മുന്നേറുമ്പോള്‍ അടിപതറുന്നത് ചാനുവിന് തിരിച്ചടിയാണ്. ഇതിനെ അതിജീവിക്കാന്‍ ചാനുവിന് സാധിച്ചാല്‍ വെങ്കല മെഡലെങ്കിലും സ്വന്തമാക്കാനാവും.

Story first published: Wednesday, July 7, 2021, 18:14 [IST]
Other articles published on Jul 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+