For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ജാവലിന്‍ ത്രോയില്‍ വിസ്മയമായി നീരജ് ചോപ്ര, ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ — നേരിട്ട് ഫൈനലില്‍

ടോക്കിയോ: ഒളിമ്പിക്‌സില്‍ ബുധനാഴ്ച്ച ഇന്ത്യയ്ക്ക് ഗംഭീരത്തുടക്കം. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. യോഗ്യതാ മത്സരത്തിലെ ആദ്യ ശ്രമത്തില്‍ത്തന്നെ 86.65 മീറ്റര്‍ ദൂരം കുറിച്ചതിനെത്തുടര്‍ന്നാണ് നീരജ് ചോപ്ര ഫൈനലിലേക്കുള്ള ടിക്കറ്റ് കയ്യടക്കിയത്. കോവിഡ് മഹാമാരി കാരണം ടോക്കിയോ ഒളിമ്പിക്‌സിനായി തയ്യാറെടുപ്പുകള്‍ നടത്താന്‍ ഏറെ കഷ്ടപ്പെട്ടതായി നീരജ് ചോപ്ര അടുത്തിടെ പറഞ്ഞിരുന്നു.

Olympics 2021: Indias Neeraj Chopra Enters Final In Mens Javelin Throw

എന്തായാലും ടോക്കിയോക്ക് തൊട്ടുമുന്‍പ് ഫിന്‍ലാന്‍ഡില്‍ നടന്ന കോര്‍ട്ടേന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ സാധിച്ചത് താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. വെങ്കല മെഡലുമായാണ് കോര്‍ട്ടേന്‍ ഗെയിംസില്‍ നിന്നുള്ള നീരജ് ചോപ്രയുടെ മടക്കം. ജൂണ്‍ 26 നടന്ന താരനിബിഡമായ മത്സരത്തില്‍ 86.79 മീറ്റര്‍ ദൂരമാണ് ഇദ്ദേഹം കുറിച്ചത്. ഒളിമ്പിക് സ്വര്‍ണ മെഡലിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ജര്‍മനിയുടെ ജോഹാന്‍സ് വെറ്റര്‍ 93.59 മീറ്റര്‍ ദൂരവുമായി അന്ന് ഒന്നാമതെത്തി.

ജൂണ്‍ 10 -ന് ശേഷം കേവലം മൂന്നു രാജ്യാന്തര മത്സരങ്ങളില്‍ മാത്രമാണ് നീരജ് ചോപ്ര പങ്കെടുത്തത്. മുന്‍പ്, വിസാ പ്രശ്‌നം കാരണം ഗെയ്റ്റ്‌സ്‌ഹെഡില്‍ നടന്ന ഡയമണ്ട് ലീഗില്‍ നിന്നും താരം പിന്‍വാങ്ങി. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സ്വിറ്റ്‌സര്‍ലണ്ടിലെ ഉന്നതതല ടൂര്‍ണമെന്റില്‍ നിന്നും നീരജ് ചോപ്ര പിന്‍വാങ്ങിയിരുന്നു. ഒളിമ്പിക്‌സിന് മുന്നോടിയായി നടന്ന യൂറോപ്യന്‍ ടൂറിന്റെ ഭാഗമായാണ് താരം മൂന്നു മത്സരങ്ങളില്‍ പങ്കെടുത്തത്.

പോര്‍ച്ചുഗലിലും സ്വീഡനിലും ഫിന്‍ലാന്‍ഡിലും നീരജ് ചോപ്ര കളത്തിലറങ്ങി. ജൂണ്‍ 10 -ന് പോര്‍ച്ചുഗലിന്റെ തലസ്ഥാനനഗരിയായ ലിസ്ബണില്‍ നടന്ന മത്സരത്തില്‍ 83.18 മീറ്റര്‍ കുറിച്ചുകൊണ്ട് പ്രഥമം സ്ഥാനം നേടാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പക്ഷെ ജൂണ്‍ 22 -ന് സ്വീഡനിലെ കാള്‍സ്റ്റഡ് ഗ്രാന്‍ഡ് പ്രിക്‌സില്‍ നീരജ് ചോപ്ര നിറംമങ്ങി. അന്ന് 80.96 മീറ്ററില്‍ താരത്തിന്റെ പ്രകടനം അവസാനിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തില്‍ നിന്നും ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ശേഷം കേവലം രണ്ടു തവണ മാത്രമാണ് നീരജ് ചോപ്ര വലിയ വേദികളില്‍ മത്സരത്തിനിറങ്ങിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലും പാട്ടിയാലയിലെ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ ഇദ്ദേഹം ജാവലിന്‍ എറിഞ്ഞു. ഈ സമയത്താണ് 88.07 മീറ്റര്‍ എന്ന പുതിയ ദേശീയ റെക്കോര്‍ഡ് താരം സ്വന്തമാക്കിയത്. പറഞ്ഞുവരുമ്പോള്‍ ആഗോളതലത്തില്‍ ഈ സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. നേരത്തെ, യൂറോപ്യന്‍ ടീം ചാംപ്യന്‍ഷിപ്പില്‍ ജര്‍മനിയുടെ ജോഹാന്‍സ് വെറ്റര്‍ 96.29 മീറ്റര്‍ പ്രകടനം കുറിച്ച് കായികപ്രേമികളെ വിസ്മയിപ്പിച്ചിരുന്നു.

Story first published: Wednesday, August 4, 2021, 7:01 [IST]
Other articles published on Aug 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+