Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympic 2021: ഇവര്‍ ടോക്കിയോയുടെ നഷ്ടങ്ങള്‍, നെയ്മര്‍ മുതല്‍ ഫെഡറര്‍വരെ, അഞ്ച് സൂപ്പര്‍ താരങ്ങള്‍

ടോക്കിയോ: ഒളിംപിക്‌സിന്റെ ആവേശ കാഴ്ചകള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കാത്തിരിപ്പിന് വിരാമമിട്ട് കശര്‍ന നിയന്ത്രണങ്ങളോടെയാണ് ഒളിംപിക്‌സ് നടത്തപ്പെടുന്നത്. ലോകത്തിലെ 15000ത്തിന് മുകളില്‍ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ 150ലധികം താരങ്ങളും പങ്കെടുക്കുന്നുണ്ട്. ഇത്തവണ പല ടൂര്‍ണമെന്റുകളും കോവിഡ് മഹാമാരിയില്‍ നഷ്ടമായതോടെ പല സൂപ്പര്‍ താരങ്ങള്‍ക്കും ടോക്കിയോക്ക് ടിക്കറ്റെടുക്കാനായിട്ടില്ല. ടോക്കിയോയുടെ നഷ്ടമെന്ന് വിളിക്കാവുന്ന അഞ്ച് സൂപ്പര്‍ താരങ്ങളുടെ അഭാവം ഇത്തവണയുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.


സൈന നെഹ്‌വാള്‍

സൈന നെഹ്‌വാള്‍

ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന് നെഹ്‌വാളിന് ഇത്തവണത്തെ ടോക്കിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടാനായില്ല. കോവിഡിനെത്തുടര്‍ന്ന് പല ടൂര്‍ണമെന്റുകളും റദ്ദാക്കിയതോടെയാണ് സൈനക്ക് യോഗ്യത നേടാനാവാതെ പോയത്. ഇന്ത്യയുടെ പുരുഷ സൂപ്പര്‍ താരവും മുന്‍ ലോക ഒന്നാം നമ്പറുമായ കിഡംബി ശ്രീകാന്തിനും ഇതേ കാരണത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായില്ല. സ്പാനിഷ് താരം കരോളിനാ മാരിനും ഇത്തവണ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നില്ല.

റോജര്‍ ഫെഡറര്‍

റോജര്‍ ഫെഡറര്‍

ടെന്നിസില്‍ സ്വിസ് സൂപ്പര്‍ താരം റോജര്‍ ഫെഡററും ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നില്ല. വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെ കാല്‍ക്കുഴക്കേറ്റ പരിക്കാണ് റോജര്‍ ഫെഡറര്‍ക്ക് തിരിച്ചടിയായത്. ഒളിംപിക്‌സില്‍ പങ്കെടുക്കുന്നില്ലെന്ന വിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. 39കാരനായ താരത്തിന് സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് തിരിച്ചടിയാണ്.

റാഫേല്‍ നദാല്‍

റാഫേല്‍ നദാല്‍

സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാലും ഇത്തവണ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നില്ല. ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ തോറ്റ് പുറത്തായ താരം വിംബിള്‍ഡണില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഒളിംപിക്‌സില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. 20 തവണ ഗ്രാന്റ്സ്ലാം കിരീടം ചൂടിയ അദ്ദേഹം വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ഒളിംപിക്‌സില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്.

മോ ഫറാ

മോ ഫറാ

ദീര്‍ഘ ദൂര ഓട്ടക്കാരന്‍ മോ ഫറാ ഇത്തവണത്തെ ടോക്കിയോയുടെ മറ്റൊരു നഷ്ടമാണ്. യോഗ്യതാ മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് മോ ഫറക്ക് ടോക്കിയോ ടിക്കറ്റ് നിഷേധിക്കപ്പെട്ടത്. നാല് തവണ ഒളിംപിക് മെഡല്‍ ജേതാവായിട്ടുണ്ടെങ്കിലും ഇത്തവണ യോഗ്യത നേടാനാവാത്തത് 38കാരനായ താരത്തെ സംബന്ധിച്ച് കടുത്ത നിരാശയുണ്ടാക്കുന്ന കാര്യമാണ്.

നെയ്മര്‍

നെയ്മര്‍

ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനൊപ്പം ഇത്തവണ നെയ്മറെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കില്ല. കോപ്പാ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയോട് ബ്രസീല്‍ തോറ്റിരുന്നു. ഇതോടെ ഒളിംപിക്‌സ് ടീമില്‍ നിന്ന് നെയ്മറിന് വിശ്രമം അനുവദിക്കുകയായിരുന്നു. ഒളിംപിക്‌സിലെ നിലവിലെ ജേതാക്കളാണ് ബ്രസീല്‍ ഫുട്‌ബോള്‍ ടീം. കെയ്‌ലിയന്‍ എംബാപ്പ,മുഹമ്മദ് സലാഹ് തുടങ്ങിയ സൂപ്പര്‍ താരങ്ങളും ടോക്കിയോയിലേക്കില്ല.

Story first published: Friday, July 16, 2021, 14:11 [IST]
Other articles published on Jul 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+