Olympics 2021: 'പൊന്നാകട്ടെ ഈ പ്രതീക്ഷകള്‍', ഇന്ത്യ കരുതിയിരിക്കുന്ന 20 മെഡലുകളിതാ
ടോക്കിയോ ഒളിംപിക്‌സിന് ദീപമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഒളിംപിക്‌സ് മനോഹരമായിത്തന്നെ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 11000ല്‍ പരം താരങ്ങള്‍ പങ്കെടുക്കുന്ന ഒളിംപിക്‌സിലേക്ക് ഇന്ത്യയില്‍ നിന്നും 120ന് മുകളില്‍ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പല ടൂര്‍ണമെന്റുകളും മുടങ്ങിപ്പോയത് താരങ്ങളെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.
ഇത്തരത്തില്‍ ടൂര്‍ണമെന്റുകള്‍ മുടങ്ങിപ്പോയതിനാല്‍ സൈന നെഹ്‌വാള്‍, കിഡംബി ശ്രീകാന്ത് അടക്കമുള്ള പല പ്രമുഖര്‍ക്കും ഒളിംപിക്‌സ് യോഗ്യത നേടാനാവാതെ പോയി. എങ്കിലും മികച്ച ടീമിനെത്തന്നെയാണ് ഇന്ത്യ ടോക്കിയോ ഒളിംപിക്‌സിലേക്ക് അയക്കുന്നത്. ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള നിരവധി താരങ്ങള്‍ ടീമിലുണ്ട്. ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന 20 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആര്‍ച്ചറിയില്‍ ദീപികാ കുമാരി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. വനിതകളുടെ വ്യക്തികളുടെ വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലും ദീപികാ കുമാരി മത്സരിക്കുന്നുണ്ട്. പാരിസില്‍ നടന്ന ലോകകപ്പിലെ താരത്തിന്റെ പ്രകടനം മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. പുരുഷ വിഭാഗത്തില്‍ അതാനു ദാസിലും പ്രതീക്ഷകളേറെ. ലോക ഒന്നാം നമ്പര്‍ താരം ദീപികാ കുമാരിയോടൊപ്പം മിക്‌സഡ് വിഭാഗത്തിലാണ് അതാനുവിന് കൂടുതല്‍ മെഡല്‍ പ്രതീക്ഷയുള്ളത്.

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര മെഡല്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ്. 2021ല്‍ 88.07 മീറ്റര്‍ ജാവലിന്‍ പായിച്ച് നീരജ് മികവ് കാട്ടിയിരുന്നു. താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനമാണിത്. ലോങ് ജംപില്‍ മുരളി ശ്രീശങ്കറിന്റെ പ്രകടനവും മികച്ചതാണ്. 8.26 മീറ്റര്‍ ചാടിയാണ് മുരളി യോഗ്യത നേടിയെടുത്തത്. ഈ വിഭാഗത്തില്‍ ദേശീ. റെക്കോഡിനുടമയാണ് മുരളി. ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗറും മെഡല്‍ പ്രതീക്ഷിക്കുന്ന താരമാണ്. 65.06 മീറ്റര്‍ ഡിസ്‌ക് പായിച്ചാണ് കമല്‍പ്രീത് ടോക്കിയോക്ക് യോഗ്യത നേടിയത്.

ബോക്‌സിങ്ങില്‍ അമിത് പങ്കല്‍ 52 കിലോഗ്രാമിലാണ് മത്സരിക്കുന്നത്. ലോക ഒന്നാം നമ്പറായാണ് അദ്ദേഹം ടോക്കിയോയില്‍ മത്സരിക്കാനിറങ്ങുന്നത്. 25കാരയാ താരം ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവാണ്. ബോക്‌സിങ്ങില്‍ വികാസ് കൃഷ്ണയിലും ഇന്ത്യ വളരെ പ്രതീക്ഷ വെക്കുന്നു. 65 കിലോഗ്രാം വിഭാഗത്തിലിറങ്ങുന്ന ബജ്‌റംഗ പുനിയയും 86 കിലോഗ്രാമില്‍ മത്സരിക്കുന്ന ദീപക് പുനിയയും 53 കിലോഗ്രാമില്‍ മത്സരിക്കുന്ന വിനേഷ് ഫോഗട്ടും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവും മെഡല്‍ പ്രതീക്ഷ നല്‍കുന്നു. ബാഡ്മിന്റണില്‍ പി വി സിന്ധുവില്‍ നിന്ന് മെഡലില്‍ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. 2016ല്‍ ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ താരമാണ് സിന്ധു. പുരുഷ ഡബിള്‍സ് ബാഡ്മിന്റണില്‍ ചിരാഗ് ഷെട്ടി-സാത്‌വിക് സായ്‌രാജ് കൂട്ടുകെട്ടിലും മെഡല്‍ പ്രതീക്ഷയുണ്ട്. മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിലും റാണി രാംപാല്‍ നയിക്കുന്ന വനിതാ ഹോക്കി ടീമിനും മെഡല്‍ നേട്ടം ഉറപ്പാണ്.
10 മീറ്റര്‍ വനികളുടെ എയര്‍ റൈഫിളില്‍ ഇലവേനില്‍ വലരിവനും മനു ബാകറും പുരുഷന്മാരുടെ അഭിഷേക് വര്‍മയും സൗരഭ് ചൗധരിയും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളെ സജീവമാക്കുന്നവരാണ്. ഇവരില്‍ ആരൊക്കെ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications