Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇന്ത്യയുടെ ആദ്യ സംഘം പുറപ്പെടുക 17ന്, നേരത്തെ പുറപ്പെടാനുള്ള ആവിശ്യം തള്ളി

ന്യൂഡല്‍ഹി: ഈ മാസം 23 മുതല്‍ ഒളിംപിക്‌സിന് ടോക്കിയോയില്‍ ആരംഭമാവുകയാണ്. ആഗസ്റ്റ് എട്ട് വരെ നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തില്‍ 15000 ലധികം താരങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍ 150ലധികം താരങ്ങളും പങ്കെടുക്കുന്നുണ്ട്. കോവിഡിനെത്തുടര്‍ന്ന് നീണ്ടുപോയ ഒളിംപിക്‌സ് കര്‍ശന കോവിഡ് ചട്ടങ്ങള്‍ പാലിച്ച് അത്യാധുനിക സുരക്ഷ ഒരുക്കിയാണ് നടത്തുന്നത്.

കോവിഡിന്റെ സാഹചര്യത്തില്‍ പല താരങ്ങള്‍ക്കും വേണ്ടത്ര പരിശീലനത്തിനുള്ള അവസരം ലഭിച്ചിട്ടില്ല. പല ടൂര്‍ണമെന്റുകളും റദ്ദാക്കിയതോടെ ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങള്‍ക്കും ഒളിംപിക്‌സ് യോഗ്യത നേടാനായില്ല. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ ആദ്യ സംഘം ഈ മാസം 17ന് ടോക്കിയോയിലേക്ക് യാത്ര തിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍. ഈ മാസം 14ന് ടോക്കിയോയിലേക്ക് പുറപ്പെടാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ആവിശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

കോവിഡ് സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഒരേ സമയത്ത് ടോക്കിയോയിലേക്ക് എത്തുന്നത് തടയാനാണ് ഇത്തരത്തില്‍ നേരത്തെ എത്താനുള്ള ഇന്ത്യയുടെ ആവിശ്യം തള്ളിയത്. എന്നാല്‍ എത്ര താരങ്ങളാണ് ആദ്യ സംഘത്തില്‍ പുറപ്പെടുക എന്ന് വ്യക്തമാക്കിയിട്ടില്ല. ടോക്കിയോയിലെത്തിയ ശേഷം മൂന്ന് ദിവസത്തെ ക്വാറന്റെയ്‌നും നിര്‍ദേശിച്ചിട്ടുണ്ട്.

olympics

നേരത്തെ പുറപ്പെടാനുള്ള ഇന്ത്യയുടെ ആവിശ്യം നിരസിച്ചതില്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ നിരാശ അറിയിച്ചിട്ടുണ്ട്. പിവി സിന്ധു,നീരജ് ചോപ്ര,ദീപികാ കുമാരി,വികാസ് കൃഷ്ണ,ബജ്‌റംഗ് പുനിയ,വിനേഷ് ഫോഗട്ട് തുടങ്ങിയവരെല്ലാം ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്. അതേ സമയം പിവി സിന്ധു,കിഡംബി ശ്രീകാന്ത് തുടങ്ങിയവര്‍ക്കൊന്നും യോഗ്യത നേടാനായില്ല. കോവിഡിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് റദ്ദാക്കിയതിനാലാണ് ഇവര്‍ക്ക് യോഗ്യത നേടാനാവാതെ പോയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ടോക്കിയോയില്‍ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ ജപ്പാന്‍ ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന അത്‌ലറ്റുകള്‍ക്കൊപ്പം ടോക്കിയോയിലെ ജനങ്ങളും ഒന്നിച്ചാല്‍ തിരക്ക് വര്‍ധിക്കാനും രോഗവ്യാപനം ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു തീരുമാനം. കാണികളെ പ്രവേശിപ്പിക്കാതെയാവും ഒളിംപിക്‌സ് നടത്തുക. ഒളിംപിക്‌സ് രോഗവ്യാപനം ഉയര്‍ത്തുമെന്ന ആശങ്ക പങ്കുവെച്ച് ടോക്കിയോയില്‍ ആഭ്യന്തര പ്രതിഷേധം ശക്തമാണ്.

ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം വിദേശത്ത് പരിശീലനം നടത്തിയാണ് ഒളിംപിക്‌സിന് മുന്നൊരുക്കം നടത്തിയത്. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമല്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ വിദേശത്തേക്ക് പരിശീലനം മാറ്റിയത്.

Story first published: Sunday, July 11, 2021, 18:03 [IST]
Other articles published on Jul 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+