Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: വീണ്ടും നിരാശ, 100 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദ് ഏഴാമത്

ടോക്കിയോ: വേഗമത്സരത്തില്‍ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 100 മീറ്റര്‍ അഞ്ചാം ഹീറ്റ്‌സില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് ഏഴാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. 11.54 സെക്കന്‍ഡാണ് ദ്യുതിയുടെ സമയം. ജൈക്കയുടെ ഫ്രൈസര്‍ പ്രൈസ് 10.84 സമയം കണ്ടെത്തി 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി. സ്വിറ്റ്‌സര്‍ലണ്ടിന്റെ ഡെല്‍ പോണ്ടെ രണ്ടാമതും (10.91 സെക്കന്‍ഡ്) നൈജീരിയയുടെ നവോക്കോച്ച (11.00 സെക്കന്‍ഡ്) മൂന്നാമതും ഫിനിഷ് ചെയ്തു.

Olympics 2021: Dutee Chand finishes 7th in 100m; fails to qualify for semifinals

പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എംപി ജാബിറും രാവിലെ നിരാശപ്പെടുത്തി. ആദ്യ റൗണ്ടിലെ ഹീറ്റ്‌സില്‍ ജാബിര്‍ ഏറ്റവും ഒടുവിലാണ് ഓടിക്കയറിയത്. ഇതോടെ മുന്നോട്ടുള്ള റൗണ്ടുകളിലേക്കുള്ള യോഗ്യതയും താരത്തിന് നഷ്ടമായി. പുരുഷന്മാരുടെ സ്‌കിഫ് മത്സരത്തില്‍ ഗണപതി കേളപ്പാണ്ട, വരുണ്‍ താക്കര്‍ സഖ്യവും ദാരുണമായി പരാജയപ്പെട്ടു. ഇന്ത്യന്‍ സഖ്യം 17 ആം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.

എന്തായാലും വെള്ളിയാഴ്ച്ച ഒരു മെഡല്‍ ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. വനിതകളുടെ ബോക്‌സിങ് വെല്‍റ്റ്‌വെയറ്റ് വിഭാഗത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിയന്‍ ചിന്‍ ചെന്നിനെ കീഴടക്കിയാണ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചത്. അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി വ്യക്തിഗത ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടിയതും ഇന്ത്യന്‍ ക്യാംപില്‍ നിന്നുള്ള ശുഭവാര്‍ത്തയാണ്. മുന്‍ ലോക ചാംപ്യനായ റഷ്യയുടെ സീനിയ പെറോവയെയാണ് ദീപിക പരാജയപ്പെടുത്തിയത്. ഷൂട്ട് ഓഫ് പോയിന്റ് അടിസ്ഥാനപ്പെടുത്തിയാണ് ദീപികയുടെ ജയം.

ഇതേസമയം, ഷൂട്ടിങ്ങിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ റാപ്പിഡ് റൗണ്ടില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ 11 ആം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ റാഹി സര്‍നോബാത്തും പുറത്തായി. റാപ്പിഡ് റൗണ്ടില്‍ 286 പോയിന്റ് കുറിക്കാനേ താരത്തിന് സാധിച്ചുള്ളൂ. ഇതോടെ മൊത്തം 573 പോയിന്റുമായി സര്‍നോബാത് 32 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് മുകുന്ദ് സേബിളും പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദേശീയ റെക്കോര്‍ഡ് ഭേദിക്കാന്‍ സേബിളിന് മത്സരത്തില്‍ സാധിച്ചു. 8:18:12 എന്ന സമയം കൊണ്ടാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. വനിതകളുടെ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ (57-60 കിലോ) ഇന്ത്യയുടെ സിമ്രന്‍ജിത് കൗര്‍ പുറത്തായതും നിരാശയുണര്‍ത്തുന്നുണ്ട്. തായ്‌ലാന്‍ഡിന്റെ സുഡപോണ്‍ സീസോണ്ടിയോടാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

Story first published: Friday, July 30, 2021, 10:01 [IST]
Other articles published on Jul 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+