പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന അന്താരാഷ്ട്ര മീറ്റില്‍ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര സ്വര്‍ണം നേടി. 85.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് മുന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ ഇന്ത്യയുടെ അഭിമാനമായത്. രണ്ടാം സ്ഥാനത്തെത്തിയ മോല്‍ഡോവയുടെ അഡ്രിയാന്‍ മര്‍ദാരി 81.48 മീറ്റര്‍ ദൂരം കണ്ടെത്തിയപ്പോള്‍ ലിത്വാനിയയുടെ എഡിസ് 79.31 മീറ്ററുമായി മൂന്നാം സ്ഥാനത്തെത്തി.
മീറ്റില്‍ മിന്നുന്ന പ്രകടനമാണ് നീരജ് നടത്തിയത്. ആറ് ചാന്സുകളുകളില് നാലിലും 80 മീറ്റര്‍ കടക്കാന്‍ നീരജിന് കഴിഞ്ഞു. രണ്ട് അറ്റ്പ്റ്റുകളില് 85 കടന്നും നീരജ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഇതോടെ അടുത്തമാസം ജക്കാര്‍ത്തയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നീരജ് സ്വര്‍ണപ്രതീക്ഷ സജീവമാക്കി.
ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ പ്രതീക്ഷയായ താരം ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഈവര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. നീരജിന്റെ 87.43 മീറ്റര്‍ ആണ് നിലവിലെ ദേശീയ റെക്കോര്‍ഡ്. ജൂനിയര്‍ തലത്തിലെ ലോക റെക്കോര്‍ഡും നീരജിന്റെ പേരിലാണ്. ഏഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണം നേടുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.