വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിന് ശനിയാഴ്ച തുടക്കമാകും; പ്രതീക്ഷയോടെ കേരളം

വഡോദര: 15ാമത് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിന് ശനിയാഴ്ച ഗുജറാത്തിലെ വഡോദരയില്‍ തുടക്കമാകും. മഞ്ചല്‍പുര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് 24 സംസ്ഥാനങ്ങളില്‍നിന്നായി 634 അത്‌ലറ്റുകള്‍ മീറ്റില്‍ മാറ്റുരയ്ക്കുന്നത്. അണ്ടര്‍-18 വിഭാഗത്തില്‍പ്പെട്ട താരങ്ങള്‍ പങ്കെടുക്കുന്ന മീറ്റിന്റെ ആദ്യദിനത്തില്‍ 10 ഫൈനലുകള്‍ നടക്കും.

364 ആണ്‍കുട്ടികളും 270 പെണ്‍കുട്ടികളും മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. ഇരുവിഭാഗത്തിലും 20 ഇനങ്ങളില്‍ മത്സരം അരങ്ങേറും. കേരളത്തില്‍നിന്നും ഇക്കുറിയും വലിയൊരു സംഘം മീറ്റിനെത്തിയിട്ടുണ്ട്. 36 പെണ്‍കുട്ടികളും 25 ആണ്‍കുട്ടികളും ഉള്‍പ്പെടെ 61 അംഗങ്ങളാണ് കേരളത്തിന്റെ പ്രതീക്ഷകളുമായി ട്രാക്കിലും ഫീല്‍ഡിലുമിറങ്ങുക.

athlete

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഭിഷേക് മാത്യുവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജെ വിഷ്ണുപ്രിയയുമാണ് കേരളത്തിന്റെ ക്യാപ്റ്റന്‍മാര്‍. ബാങ്കോക്കില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സ് യോഗ്യതാ ട്രയല്‍സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടിയ വിഷ്ണുപ്രിയ ഏറെ പ്രതീക്ഷയോടെയാണ് ഇറങ്ങുക. ഡിസ്‌ക്കസ് ത്രോ, പോള്‍വാള്‍ട്ട്, ജാവലിന്‍ ത്രോ, 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് എന്നിവയില്‍ ആദ്യ ദിനം മെഡല്‍ തീരുമാനിക്കപ്പെടും.

100 മീറ്ററില്‍ അപര്‍ണ റോയി, അഭിഷേക് മാത്യു, സാന്ദ്ര ബാബു, ആന്‍സി സോജന്‍ (ലോങ്ജമ്പ്), സി ചാന്ദിനി (1500 മീറ്റര്‍), ഗായത്രി ശിവകുമാര്‍ (ഹൈജമ്പ്), പ്രിസ്‌കില ഡാനിയേല്‍ (400 മീറ്റര്‍), ആര്‍ ശ്രീലക്ഷ്മി (പോള്‍വോള്‍ട്ട്), സി അഭിനവ് (100, 200) എന്നിവരും കേരളത്തിന്റെ പ്രധാന അത്‌ലറ്റുകളാണ്.

Story first published: Saturday, July 21, 2018, 11:35 [IST]
Other articles published on Jul 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X