For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ സീനിയര്‍ സ്‌കൂള്‍ പെണ്‍കുട്ടികളുടെ മീറ്റില്‍ കേരളം ചാമ്പ്യന്മാര്‍

നഡിയാദ്: എതിരാളികളെ ബഹുദൂരം പിന്നിലാക്കി 64-ാമത് ദേശീയ സീനിയര്‍ സ്‌കൂള്‍ പെണ്‍കുട്ടികളുടെ മീറ്റില്‍ കേരളത്തിന് കിരീടം. കേരളം 104 പോയന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന് 54 പോയന്റ് മാത്രമാണുള്ളത്. 41 പോയന്റോടെ ദില്ലിയാണ് മൂന്നാം സ്ഥാനത്ത്. കേരളം ആകെ ആറു സ്വര്‍ണവും ഏഴു വെള്ളിയും രണ്ടു വെങ്കലവും സ്വന്തമാക്കി.

athletics

മീറ്റിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയുമാണ് കേരളത്തിന്റെ നേട്ടം. ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവും 4ഃ400 മീറ്റര്‍ റിലേയിലും കേരളം സ്വര്‍ണം നേടി. ജി. രേഷ്മ, തെരേസ മാത്യു, സൂര്യ മോള്‍, റിയമോള്‍ ജോയ് എന്നിവരാണ് റിലേ ടീമിലെ അംഗങ്ങള്‍. 200 മീറ്ററില്‍ ആന്‍സി സോജന്‍ വെള്ളി നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെല്‍ന ഫിലിപ്പും രണ്ടാം സ്ഥാനത്തെത്തി.

മീറ്റില്‍ മികച്ച പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. ആദ്യദിനം ഏഴ് ഫൈനലുകളില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കേരളം സ്വന്തമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയും ലോങ്ജമ്പില്‍ സാന്ദ്ര ബാബുവും സ്വര്‍ണം നേടി. 4ഃ100 റിലേയില്‍ അലീന വര്‍ഗീസ്, അപര്‍ണ റോയി, പി.ഡി. അഞ്ജലി, ആന്‍സി സോജന്‍ എന്നിവരടങ്ങിയ ടീമും കേരളത്തിനായി സ്വര്‍ണം നേടി.

Story first published: Tuesday, February 12, 2019, 17:19 [IST]
Other articles published on Feb 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+