വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഖേലോ ഇന്ത്യ ഗെയിംസ്: അത്‌ലറ്റിക്‌സ് അവസാനിച്ചു, കേരളം മൂന്നാംസ്ഥാനത്ത്

നാലാം ദിനം കേരളത്തിന് ആറു മെഡല്‍

By Manu

ദില്ലി: ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ കേരളം മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. മേളയുടെ നാലാം ദിനം കേരളം ആറു മെഡലുകള്‍ കൂടി അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തു. രണ്ടു വീതം സ്വര്‍ണവും വെള്ളിയും ഇതിലുള്‍പ്പെടുന്നു. ആകെ അഞ്ചു സ്വര്‍ണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. മെഡല്‍ നിലയില്‍ കേരളം രണ്ടാംസ്ഥാനത്താണെങ്കിലും പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ്.

1

അത്‌ലറ്റിക്‌സിന്റെ അവസാനദിനം ആണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലും പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലും കേരളം പൊന്നണിഞ്ഞു. ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലും പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലും കേരളത്തിന് വെള്ളി ലഭിച്ചു. ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ടി കെ സായുജും ഇതേയിനം പെണ്‍കുട്ടികളില്‍ എഎസ് സാന്ദ്രയും കേരളത്തിന് വെങ്കലം നേടിത്തന്നു.

മേളയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ അപര്‍ണ റോയിയാണ്. ഉത്തര്‍പ്രദേശിന്റെ അഭിഷേക് സിങാണ് ആണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Sunday, February 4, 2018, 10:36 [IST]
Other articles published on Feb 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X