Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കൂള്‍ കായികമേള; ആന്‍സിയും അഭിനവും വേഗമേറിയ താരങ്ങള്‍

തിരുവനന്തപുരം: 62-ാമത് സ്‌കൂള്‍ കായിക മേളയിലെ ഏറ്റവും വേഗമേറിയ താരങ്ങളായി ആന്‍സിയും അഭിനവും. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ വിഭാഗത്തില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജന്‍ സ്വര്‍ണം നേടിയപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10:97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തിരുവനന്തപുരം സായിയിലെ അഭിനവ് സി ഒന്നാമതായി.

കായിക മേളയുടെ രണ്ടാം ദിവസത്തിലെ ആദ്യ സ്വര്‍ണം അഞ്ച് കി.മീ നടത്തത്തില്‍ ഇളയാവൂര്‍ സി.എം.എച്ച്.എസ്.എസിലെ മുഹമ്മദ് അഫ്ഷാന്‍ സ്വന്തമാക്കി. ആദ്യ ദിനം ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണം നേടിയ തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖ് രണ്ടാം സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് സല്‍മാന്റെ സ്വര്‍ണനേട്ടം.

track

ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ എറണാകുളത്തിന്റെ ബിജോ തോമസ്, സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഇടുക്കി ജില്ലയ്ക്കായി അലന്‍ ജോസ്, സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ പറളി എച്ച്എസ്സിലെ എം. ശ്രീവിശ്വ, ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ തേവര സേക്രഡ് ഹാര്‍ട്ടിലെ അനു മാത്യു, ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കെഎച്ച്എസ് കുമാരംപുത്തൂരിന്റെ ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ സ്വര്‍ണം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസിലെ വിഷ്ണു പ്രിയ, ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളിലെ അതുല്യ പി സജി, ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അയക്കാട് എച്ച്.എസിലെ രോഹിത്ത്, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് സായിയിലെ മുഹമ്മദ് ഷാദ് എന്നിവരാണ് ജേതാക്കള്‍.

മറ്റു സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂര്‍ കോണ്‍കോര്‍ഡ് സ്‌കൂളിലെ മുഹമ്മദ് സജീന്‍ വി.എം, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കൊല്ലം സായിയിലെ നേഹ ജേക്കബ്, സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ മുഖ്താര്‍ ഹസന്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കി.മീ നടത്തത്തില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ നന്ദന ശിവദാസ്, സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ എറണാകുളം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപി എന്നിവരും സ്വര്‍ണം നേടി.

Story first published: Sunday, October 28, 2018, 15:38 [IST]
Other articles published on Oct 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+