വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ സ്‌കൂള്‍ കായികമേള, കേരളത്തിന് തുടര്‍ച്ചയായ 20-ാം കിരീടം; ആന്‍സിക്ക് നാല് സ്വര്‍ണം

ന്യൂഡല്‍ഹി: ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് തുടര്‍ച്ചയായ 20-ാം കിരീടം. 273 പോയന്റ് നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. 247 പോയന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തെത്തി. സീനിയര്‍ വിഭാഗത്തില്‍ കേരളം എട്ട് സ്വര്‍ണവും 6 വെള്ളിയും 10 വെങ്കലവും സ്വന്തമാക്കി. ഞായറാഴ്ച നടന്ന റിലേയില്‍ കേരളം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും സ്വന്തമാക്കിയതോടെയാണ് കിരീടം ഉറപ്പിച്ചത്.

കേരളത്തിനായി ആന്‍സി സോജന്‍ നാല് സ്വര്‍ണം നേടി. അവസാന ദിവസം റിലേയില്‍ സ്വര്‍ണം നേടിയതോടെയാണ് ആന്‍സിയുടെ സ്വര്‍ണനേട്ടം നാലായത്. പെണ്‍കുട്ടികളുടെ ലോങ് ജംമ്പിലും 200 ലും സ്വര്‍ണം നേടിയ ആന്‍സിതന്നെയാണ് 100 മീറ്ററിലെ വേഗറാണിയും. നാലാംദിനം 4 സ്വര്‍ണമടക്കം 13 മെഡലുകള്‍ നേടിയതോടെയാണ് കേരളം മഹാരാഷ്ട്രയെ പിന്തള്ളിയത്. നാലാം ദിനം മാത്രം കേരളം നേടിയത് 80 പോയിന്റാണ്.

ground

<strong>ഐഎസ്എല്‍; ഒന്നാംസ്ഥാനത്തേക്ക് കുതിക്കാന്‍ ചാമ്പ്യന്മാര്‍, എതിരാളി മുംബൈ</strong> ഐഎസ്എല്‍; ഒന്നാംസ്ഥാനത്തേക്ക് കുതിക്കാന്‍ ചാമ്പ്യന്മാര്‍, എതിരാളി മുംബൈ

ലോങ് ജംമ്പില്‍ ആന്‍സി സോജനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ. രോഹിത്തും മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. 6.26 മീറ്റര്‍ ചാട്ടത്തോടെ ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക് ആന്‍സി മറികടന്നു. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍. ആരതിയും സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംമ്പില്‍ ആകാശ് വര്‍ഗീസും സ്വര്‍ണം നേടി.

Story first published: Sunday, December 15, 2019, 11:52 [IST]
Other articles published on Dec 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X