Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലയാളി അത്‌ലറ്റ് ജിതിന്‍ പോളിന് വിലക്ക്!! നാലു വര്‍ഷം കളിക്കാനാവില്ല

ദില്ലി: കേരള അത്‌ലറ്റിക്‌സിന് തന്നെ നാണക്കേടുണ്ടാക്കി മലയാളി അത്‌ലറ്റ് ജിതിന്‍ പോളിന് നാലു വര്‍ഷത്തെ വിലക്ക്. 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ ചാംപ്യനും 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവുമാണ് ജിതിന്‍. നിരോധിത മരുന്നായ മെല്‍ഡോണിയം കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) താരത്തിനു വിലക്കേര്‍പ്പെടുത്തിയത്. ഇത്തരമൊരു കുറ്റത്തിന്റെ പേരില്‍ വിലക്ക് നേരിടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് കൂടിയാണ് ജിതിന്‍.

1

2017 ഏപ്രില്‍ പഞ്ചാബിലെ പട്ട്യാലയിലുള്ള ദേശീയ ക്യാംപില്‍ നാഡ നടത്തിയ തെരച്ചിലില്‍ ജിതിന്റെ മുറിയില്‍ നിന്നും മെല്‍ഡോണിയം കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തെ നാലു വര്‍ഷത്തേക്കു അത്‌ലറ്റിക്‌സില്‍ വിലക്കാന്‍ നാഡ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയപ്പോള്‍ ജിതിന്റെ ഭാഗത്തു നിന്നു കൃത്യമായ മറുപടി പോലും ലഭിച്ചില്ലെന്ന് നാഡ ചൂണ്ടിക്കാട്ടി.

2

പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതായി അത്‌ലറ്റുകള്‍ ഉപയോഗിച്ചു വരുന്ന മെല്‍ഡോണിയത്തെ 2016 ജനുവരി മുതല്‍ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) നിരോധിത മരുന്നുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2016 മാര്‍ച്ച് ഏഴിന് റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയെയും കുടുക്കിയത് മെല്‍ഡോണിയമായിരുന്നു. മെല്‍ഡോണിയത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നു വാഡ താരത്തിനു 15 മാസത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Story first published: Saturday, February 24, 2018, 9:14 [IST]
Other articles published on Feb 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+