വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ജിന്‍സണും തേജീന്ദര്‍ പാലും യോഗ്യത നേടാതെ മടങ്ങി

ദോഹ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ 1500 മീറ്ററില്‍ ഇന്ത്യയുടെ തേജീന്ദര്‍ പാല്‍ സിങ്ങും ജിന്‍സണ്‍ ജോണ്‍സണും യോഗ്യതാ റൗണ്ട് മറികടക്കാനാകാതെ മടങ്ങി. പുരുഷ ഷോട്ട്പുട്ടില്‍ സീസണിലെ മികച്ച പ്രകടനമാണ് തേജീന്ദര്‍ പാല്‍ കണ്ടെത്തിയത് (20.43 മീറ്റര്‍). എന്നാല്‍ 20.90 മീറ്ററുണ്ടായിരുന്ന യോഗ്യതാ മാര്‍ക്ക് മറികടക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല.

പ്രതീക്ഷകളോടെ ഇറങ്ങിയ മലയാളിയായ ജിന്‍സണ്‍ ജോണ്‍സണും സെമി ഫൈനലില്‍ ഇടംപിടിക്കാനായില്ല. 1500 മീറ്ററില്‍ രണ്ടാമത്തെ ഹീറ്റ്‌സില്‍ മത്സരിച്ച ജിന്‍സണ്‍ മൂന്ന് മിനിറ്റ് 39.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ജിന്‍സണ് സെമിയില്‍ ഇടംനേടാനായില്ല. മൂന്ന് മിനിറ്റ് 35.24 സെക്കന്‍ഡെന്ന തന്റെ മികച്ച സമയത്തിലെത്താന്‍ ജിന്‍സണ് കഴിഞ്ഞിരുന്നെങ്കില്‍ സെമിയിലെത്താമായിരുന്നു.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്: വിക്കറ്റ് കൊയ്ത്തിന് ഇന്ത്യ, പൊരുതിനോക്കാന്‍ ദക്ഷിണാഫ്രിക്കഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്: വിക്കറ്റ് കൊയ്ത്തിന് ഇന്ത്യ, പൊരുതിനോക്കാന്‍ ദക്ഷിണാഫ്രിക്ക

jinsonjohnsonandtejinderpal

തേജീന്ദര്‍ പാലിന് ഏറെക്കുറെ അപ്രാപ്യമായ യോഗ്യതാ മാര്‍ക്കാണ് ലഭിച്ചത്. 20.75 മീറ്ററാണ് താരത്തിന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോര്‍ഡ്. ഇത് മറികടന്നുള്ള പ്രകടനം നടത്തിയാല്‍ മാത്രമേ യോഗ്യത ലഭിക്കുകമായിരുന്നുള്ളൂ. ആദ്യ അവസരത്തില്‍ 20.43 മീറ്റും രണ്ടാം അവസരത്തില്‍ 20.36 മീറ്ററും കണ്ടെത്തിയ താരത്തിന് അവസാന അവസരം ഫൗളില്‍ കലാശിച്ചതോടെ പ്രതീക്ഷ അവസാനിച്ചു.

Story first published: Friday, October 4, 2019, 11:07 [IST]
Other articles published on Oct 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X