Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷെറോണിന് നാലുവര്‍ഷം വിലക്ക്

ദില്ലി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷെറോണിന് നാലുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മരുന്ന് പരിശോധന നടത്തുന്ന അത്‌ലറ്റിക് ഇന്റഗ്രിറ്റി യൂണിറ്റ് നിര്‍മലയുടെ മരുന്ന് പരിശോധന പോസിറ്റീവാണെന്ന് വ്യക്തമാക്കിയതോടെയാണ് വിലക്ക് വന്നത്. ഡ്രോസ്റ്റാനൊണോലി, മെറ്റെനൊണോലി എന്നീ സ്റ്റിറോയ്ഡുകള്‍ നിര്‍മല ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.

നിര്‍മല കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ശിക്ഷ പുനഃപരിശോധിക്കാനോ തന്റെ വാദം കേള്‍ക്കാനോ അത്‌ലറ്റ് ആവശ്യപ്പെട്ടിട്ടില്ല. നാലുവര്‍ഷത്തെ വിലക്ക് നിര്‍മ അംഗീകരിച്ചു. 2018 ജൂണ്‍ 29 മുതലാണ് നിര്‍മലയുടെ വിലക്ക് നിലവില്‍ വരിക. ഓഗസ്ത് 2016 മുതല്‍ നവംബര്‍ 2018വരെയുള്ള അവരുടെ മത്സരഫലങ്ങളും റദ്ദാക്കപ്പെടും.

നിർമല ഷെറോൺ

ഇതോടെ നിര്‍മലയുടെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പന്‍ഷിപ്പിലെ മെഡലുകളും പിന്‍വലിക്കും. 2017ലെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ മെഡലുകളാണ് ഇന്ത്യന്‍ സ്പ്രിന്റര്‍ സ്വന്തമാക്കിയത്. 400 മീറ്ററിലും 4ഃ400 മീറ്റര്‍ റിലേയിലും താരം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. റിയോ ഒളിമ്പിക്‌സില്‍ രണ്ടിനത്തിലും താരം മത്സരിക്കുകയും ചെയ്തു. എന്നാല്‍, ഹീറ്റ്‌സില്‍ പരാജയപ്പെടുകയായിരുന്നു.

Story first published: Wednesday, October 9, 2019, 19:07 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+