കായിക താരങ്ങളുടെ വരുമാനത്തില്‍ കൈയ്യിട്ടു വാരാനുള്ള തീരുമാനം മുഖ്യമന്ത്രി തടഞ്ഞു
ദില്ലി: ഹരിയാണ സര്‍ക്കാര്‍ പുറത്തിറക്കി, കായിക താരങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയ വിജ്ഞാപനം മുഖ്യമന്ത്രി തടഞ്ഞു. സര്‍ക്കാര്‍ ജോലിയുള്ള കായിക താരങ്ങള്‍ തങ്ങളുടെ വരുമാനത്തന്റെ മൂന്നിലൊന്നു വിഹിതം കായിക വികസനത്തിനായി സര്‍ക്കാരിന് നല്‍കണമെന്ന വിജ്ഞാപനമാണ് തടഞ്ഞുവെച്ചത്. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
ദേശീയ അന്തര്‍ദേശീയ വേദികള്‍ ഒട്ടേറെ മെഡലുകള്‍ നേടിയിട്ടുള്ളവരാണ് ഹരിയാണയിലെ കായിക താരങ്ങള്‍. ഇവരുടെ വരുമാനം പങ്കുപറ്റാനുള്ള ശ്രമത്തിനെതിരെ മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തി. താരങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വിഹിതം ആവശ്യപ്പെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ഗുസ്തിതാരം ബബിത ഫോഗട്ട് പ്രതികരിച്ചു.

തീരുമാനം റദ്ദാക്കണമെന്ന് ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഗുസ്തിതാരവുമായ സുശീല്‍ കുമാറും വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ ജോലിക്കാരായ താരങ്ങളുടെ പരസ്യ വരുമാനം ഉള്‍പ്പെടെയുള്ള മറ്റു വരുമാനത്തിന്റെ വിഹിതമാണ് ആവശ്യപ്പെട്ടതെന്നാണ് ബിജെപിയുടെ ന്യായീകരണം. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിജ്ഞാപനം തടഞ്ഞതോടെ വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നത്. രാജ്യത്തുതന്നെ ഏറ്റവും പ്രശസ്തരായ പല കായിക താരങ്ങളും ഹരിയാണയില്‍ നിന്നുള്ളവരാണ്. ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ ഗെയിംസുകൡലെ വിജയികള്‍ക്ക് കോടികളുടെ പാരിതോഷികം സര്‍ക്കാര്‍ നല്‍കാറുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications