വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ യൂത്ത് അത്‌ലറ്റിക്‌സില്‍ കേരളത്തിന് രണ്ടാം സ്ഥാനം; വിഷ്ണുപ്രിയയ്ക്ക റെക്കോഡ്

വഡോദര: ദേശീയ യൂത്ത് അത്‌ലറ്റിക്‌സില്‍ കേരളത്തിന് രണ്ടാം സ്ഥാനം. 165 പോയന്റുമായി ഹരിയാന കിരീടം നിലനിര്‍ത്തിയപ്പോള്‍ 150 പോയന്റുമായി കേരളം റണ്ണറപ്പുകളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളവും മുന്നിലെത്തി. മീറ്റിന്റെ അവസാനദിനം ഏഴ് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കേരളം നേടി.

athletics

പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ജെ വിഷ്ണുപ്രിയ (ഒരു മിനിറ്റ് 02.52 സെക്കന്‍ഡ്) റെക്കോഡിട്ടു. ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബു, 200 മീറ്റര്‍ ഓട്ടത്തില്‍ ആന്‍സി സോജന്‍, ഹെപ്റ്റാത്തലണില്‍ സി.ആര്‍. അനുദ്ര, ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ. രോഹിത് എന്നിവരാണ് വ്യക്തിഗത വിഭാഗത്തില്‍ അവസാന ദിവസം കേരളത്തിനുവേണ്ടി സ്വര്‍ണമണിഞ്ഞത്.

1000 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ ഇരുവിഭാഗത്തിലും കേരളത്തിനാണ് സ്വര്‍ണം. കൂടാതെ, പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സി ചാന്ദിനിയും ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ സി ഡി അഖില്‍കുമാറും വെള്ളി നേടി. ട്രിപ്പിള്‍ജമ്പില്‍ ആകാശ് എം വര്‍ഗീസ് വെങ്കലവും നേടി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ അപര്‍ണ റോയിയാണ് മികച്ച അത്‌ലീറ്റ്. ആണ്‍കുട്ടികളില്‍ പഞ്ചാബിന്റെ ഷോട്ട്പുട്ട് താരം ധന്‍വീര്‍ സിങ്ങും മികച്ച അത്‌ലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. മീറ്റില്‍ 11 സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവുമാണ് കേരളം നേടിയത്. കഴിഞ്ഞവര്‍ഷം ഏഴു സ്വര്‍ണവും ഏഴു വെള്ളിയും നാലു വെങ്കലവും നേടിയിരുന്നു.

Story first published: Tuesday, July 24, 2018, 15:05 [IST]
Other articles published on Jul 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X