Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൗമാരം വിളിക്കുന്നു, ദില്ലിയിലേക്ക്... ഖേലോ ഇന്ത്യ ഗെയിംസിന് തുടക്കം

ദില്ലി: പ്രഥമ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസിന് ദില്ലിയില്‍ തുടക്കമായി. അഞ്ചു വേദികളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാലായിരത്തില്‍ അധികം താരങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. 177 പേരടങ്ങുന്ന ശക്തമായ ടീമിനെയാണ് കേരളം ഗെയിംസില്‍ അണിനിരത്തിയത്. 17 വയസ്സില്‍ താഴെയുള്ള താരങ്ങളാണ് മേളയില്‍ മികവ് തെളിയിക്കാനെത്തിയിരിക്കുന്നത്.

1

വര്‍ഷം തോറും ആയിരം കായിക പ്രതിഭകളെ വീതം കണ്ടെത്തി ഇവരെ വളര്‍ത്തിക്കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ഖേലോ ഇന്ത്യന്‍ ഗെയിംസിന് തുടക്കം കുറിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആയിരം പേര്‍ക്ക് അഞ്ചു ലക്ഷം വീതം സ്‌കോളര്‍ഷിപ്പായി എട്ടു വര്‍ഷം ലഭിക്കും. ഭാവി ഒളിംപിക്‌സില്‍ രാജ്യത്തിനായി മെഡല്‍ നേടാന്‍ ശേഷിയുള്ള കൂടുതല്‍ താരങ്ങളെ വാര്‍ത്തെടുക്കുകയെന്നതാണ് ഖേലോ ഇന്ത്യ ഗെയിംസിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2

16 ഇനങ്ങളിലായി മല്‍സരങ്ങളുള്ള മേള സമാപിക്കുന്നത് ഫെബ്രുവരി എട്ടിനാണ്. അത്‌ലറ്റിക്‌സ് കൂടാതെ ബാഡ്മിന്റണ്‍, അമ്പെയ്ത്ത്, ബോക്‌സിങ്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹോക്കി, ജൂഡോ, കബഡി, ഖോഖോ, ഷൂട്ടിങ്, നീന്തല്‍, വോളിബോള്‍, ഭാരോദ്വഹനം, ഗുസ്തി എന്നിവയും ഗെയിംസിലെ മല്‍സര ഇനങ്ങളാണ്. 199 വീതം സ്വര്‍ണവും വെള്ളിയും 275 വെങ്കലവുമാണ് വിജയികളെ കാത്തിരിക്കുന്നത്.

Story first published: Wednesday, January 31, 2018, 16:41 [IST]
Other articles published on Jan 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+