വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദി കായിക രംഗത്തിന് പുത്തന്‍ ഉണര്‍വ്, ചരിത്രത്തിലാദ്യമായി വനിതാ മാരത്തണ്‍

By Kishan
Saudi Arabia

റിയാദ്: സൗദിയില്‍ വനിതകള്‍ക്കു മാത്രമായി മാരത്തണ്‍ സംഘടിപ്പിച്ചു. രാജ്യത്ത് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണ്. കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്‌സയാണ് മത്സരത്തിന് വേദിയായത്.

'അല്‍ അഹ്‌സ റണ്‍' എന്നു പേരിട്ട ഓട്ടമത്സരത്തിന് മൂന്നു കിലോമീറ്ററാണ് പരിധി നിശ്ചയിച്ചത്. പ്രൊഫഷണല്‍, അമേച്വര്‍, വെറ്ററന്‍, യൂത്ത് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ 1500 പേരാണ് പങ്കെടുത്തത്.

സൗദി അറേബ്യയില്‍ നിന്നുള്ള മിസ്‌ന അല്‍ നാസറാണ് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരെ പിന്തള്ളി കിരീടം നേടിയത്. സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയവും അല്‍ മൂസാ ആശുപത്രിയും അല്‍ അസ്ഹ മുന്‍സിപ്പാലിറ്റിയും സംയുക്തമായാണ് ഈ മേള സംഘടിപ്പിച്ചത്. അല്‍ അഹ്‌സയില്‍ നടന്ന മാരത്തണ്‍ സൗദി ചരിത്രത്തിലെ പുതിയ നാഴികക്കല്ലായി മാറി. സൗദിയില്‍ ആദ്യമായാണ് സ്ത്രീകള്‍ക്കായി മാരത്തണ്‍ സംഘടിപ്പിക്കുന്നത്. മൂന്നുകിലോമീറ്റര്‍ മാരത്തണില്‍ ആദ്യമായി ഫിനിഷ് ചെയ്ത് മിസ്ന അല്‍നാസിര്‍ എന്ന സൗദി കായിക താരം മറ്റൊരു വിജയചരിത്രം കൂടി കുറിച്ചു. യു.എസ് താരം ആന്‍ഡേ ജെസി, തായ്വാനിലെ സാംഗ്സാന്‍ എന്നിവരെ പിറകിലാക്കിയാണ് മിസ്ന ചരിത്രത്തിലേക്ക് ഓടിക്കയറിയത്.

പതിനഞ്ചു മിനുട്ടുകൊണ്ടാണ് മൂന്നു കിലോമീറ്റര്‍ ദൂരം മിസ്ന പിന്നിട്ടത്. 2014 ല്‍ സ്പോര്‍ട്സ് രംഗത്തെത്തിയതു മുതല്‍ തന്റെ കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പൂര്‍ണ്ണ പിന്തുണയാണ് വിജയത്തിന് നിദാനമെന്ന് 28 കാരിയായ ഗ്രാഫിക് ഡിസൈനര്‍ കൂടിയായ മിസ്ന പറഞ്ഞു. കഴിഞ്ഞ വര്‍ഷം അസര്‍ബൈജാനിലെ ബാകുവില്‍ നടന്ന ഇസ്ലാമിക് ഒളിമ്പിക്സിലും ഈ വര്‍ഷം ഷാര്‍ജയില്‍ നടന്ന ലേഡീസ് സ്പോര്‍ട്സ് ഗെയിംസിലും പങ്കെടുത്ത മിസ്ന, സൗദിയെ പ്രതിനിധീകരിച്ച് 2020ലെ ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.

അല്‍അഹ്സ സെക്യുരിറ്റിയുമായി സഹകരിച്ച് സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയാണ് മാരത്തണ്‍ സ്‌പോണ്‍സര്‍ ചെയ്തത്. അല്‍ മൂസ ആശുപത്രിയായിരുന്നു മാരത്തണിന്റെ സംഘാടകര്‍. വന്‍ സ്വീകാര്യതയാണ് മാരത്തണിന് ലഭിച്ചതെന്ന് സംഘാടക കമ്മിറ്റി അറിയിച്ചു. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി തയ്യാറാക്കിയ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായി മണിക്കൂറുകള്‍ക്കകം തന്നെ തങ്ങള്‍ ലക്ഷ്യമിട്ട രണ്ടായിരം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരുന്നതായി മാരത്തണ്‍ ജനറല്‍ സൂപ്പര്‍വൈസര്‍ മാലിക് അല്‍ മൂസ പറഞ്ഞു. ഇതുകാരണം മണിക്കൂറുകള്‍ക്കകം തന്നെ രജിസ്ട്രേഷന്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഓട്ടം ഒരു കായിക വിനോദമായി പരിചയപ്പെടുത്തി ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാനും അതേക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തിപ്പെടുത്താനുമാണ് സംഘാടകര്‍ മാരത്തണിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ മത്സരിക്കാനെത്തിയ സാറ അല്‍ അത്താര്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒളിംപിക്‌സ് അസോസിയേഷന്റെ പ്രത്യേക ക്ഷണപ്രകാരം നാലു സൗദി വനിതകള്‍ക്ക് അന്ന് അവസരം ലഭിച്ചിരുന്നു.

<br>അരങ്ങേറ്റക്കാരെന്ന് വില കുറച്ച് കാണേണ്ട... ഇവര്‍ എന്തിനും പോന്നവര്‍!! ആരാവും അദ്ഭുത താരം
അരങ്ങേറ്റക്കാരെന്ന് വില കുറച്ച് കാണേണ്ട... ഇവര്‍ എന്തിനും പോന്നവര്‍!! ആരാവും അദ്ഭുത താരം

ഫ്രാന്‍സില്‍ നിസെ തോല്‍വിക്കളി അവസാനിപ്പിച്ചു, ബലോടെല്ലിയാണ് കാരണക്കാരന്‍ഫ്രാന്‍സില്‍ നിസെ തോല്‍വിക്കളി അവസാനിപ്പിച്ചു, ബലോടെല്ലിയാണ് കാരണക്കാരന്‍

<br>ഐഎസ്എല്‍: ജയത്തോടെ ചെന്നൈ രണ്ടാംസ്ഥാനം ഭദ്രമാക്കി... ഇനി സെമി ഫൈനല്‍
ഐഎസ്എല്‍: ജയത്തോടെ ചെന്നൈ രണ്ടാംസ്ഥാനം ഭദ്രമാക്കി... ഇനി സെമി ഫൈനല്‍

Story first published: Sunday, March 4, 2018, 12:34 [IST]
Other articles published on Mar 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X