വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എറിയോൻ നൈറ്റൺ:മട്ടിലും ഭാവത്തിലും വേഗത്തിലും ബോൾട്ടിന്റെ പിൻഗാമി,ടോക്കിയോയിൽ കരുതിയിരിക്കാം ഈ 17കാരനെ

എറിയോൻ നൈറ്റൺ:മട്ടിലും ഭാവത്തിലും വേഗത്തിലും ബോൾട്ടിന്റെ പിൻഗാമി,ടോക്കിയോയിൽ കരുതിയിരിക്കാം ഈ 17കാരനെ

ടോക്കിയോ ഒളിംപിക്സിന്റെ ട്രാക്കും ഫീൽഡും ഉണരുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് സ്പ്രിന്റ് ഇനങ്ങളിലാകും. ട്രാക്കിലെ അതിവേഗ ഓട്ടക്കാരെ കണ്ടെത്തുന്ന 100, 200 മീറ്റർ മത്സരങ്ങൾ ഏതൊരു കായിക മാമാങ്കത്തിന്റെയും ഗ്ലാമർ ഇനങ്ങളിലൊന്നാണ്. ഇത്തവണ 200 മീറ്റർ ഓട്ടത്തിന് അമേരിക്കയെ പ്രതിനിധികരിച്ച് ഒരു 17കാരൻ മത്സരിക്കുന്നുണ്ട്, എറിയോൻ നൈറ്റൺ. വേഗ രാജവ് ഉസൈൻ ബോൾട്ടിന്റെ പിൻഗാമിയായാണ് കായിക ലോകം ഇതിനോടകം തന്നെ നൈറ്റണെ വിശേഷിപ്പിക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്...

1

ഒന്ന് നൈറ്റന്റെ ശരീര പ്രകൃതിയാണ്. ആറടി മൂന്ന് ഇഞ്ച് ഉയരവും ശരീരത്തിന്റെ സ്വഭാവികമായ ഒഴുക്കും സ്ട്രെഡ് പാറ്റേണും നൈറ്റന്റെ വേഗത കൂട്ടുന്നു. ഉസൈൻ ബോൾട്ടിന്റേതിന് സമാനമായ ശരീരമാണ് നൈറ്റന്റേതും. ട്രാക്കിൽ ബോൾട്ടിന്റെ തന്നെ ലോകറെക്കോർഡ് തിരുത്തിയാണ് നൈറ്റൺ ലോകശ്രദ്ധ നേടുന്നത്. ഒളിംപിക്സിലേക്ക് എത്തുമ്പോവും നൈറ്റൺ ലക്ഷ്യമിടുന്നത് സാക്ഷാൽ ബോൾട്ടിന്റെ തന്നെ റെക്കോർഡാണ്.

2

കഴിഞ്ഞ മാസം നടന്ന ഒളിംപിക്സ് യോഗ്യത മത്സരത്തിലാണ് ബോൾട്ടിന്റെ റെക്കോർഡ് നൈറ്റൺ തിരുത്തിയെഴുതുന്നത്. 200 മീറ്ററിൽ 19.93 എന്ന ബോൾട്ടിന്റെ അണ്ടർ 19 റെക്കോർഡ് 19.84 സെക്കന്റ് ആയാണ് കുറച്ചത്. 20.33 എന്ന പുതിയ ദേശീയ റെക്കോർഡ് കുറിച്ചായിരുന്നു നൈറ്റന്റെ തുടക്കം. പിന്നീട് വേഗംകൊണ്ട് പലതവണ എറിയോൻ കാണികളെ ഞെട്ടിച്ചു. നിലവിൽ അണ്ടർ 18, അണ്ടർ 20 വിഭാഗങ്ങളിൽ എറിയോന്റെ പേരിലാണ് 200 മീറ്റർ ലോകറെക്കോർഡ്. നൂറ് മീറ്ററിലും 10.16 സെക്കന്റ് എന്ന മികച്ച സമയം കുറിക്കാൻ എറിയോന് സാധിച്ചിരുന്നു.

3

അമേരിക്കൻ ഫുട്ബോളറായിരുന്നു മൂന്ന് വർഷം മുൻപ് വരെ എറിയോൻ നൈറ്റൺ. എന്നാൽ പെട്ടെന്നായിരുന്നു ട്രാക്കിലേക്ക് എറിയോൺ ഓടികയറുന്നത്. ണൂന്ന് വർഷങ്ങൾക്കിപ്പുറം ഒളിംപിക്സ് എന്ന സ്വപ്ന വേദിയിലേക്കും അതിവേഗം നൈറ്റന്റെ ചുവടുകൾ പാഞ്ഞടുത്തിരിക്കുന്നു. ഒളിംപിക്സിനുള്ള അമേരിക്കൻ സ്ക്വഡിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എറിയോൻ നൈറ്റൺ. 1964ന് ശേഷം ഇത്രയും പ്രായം കുറഞ്ഞ ഒരു താരം അമേരിക്കയ്ക്ക് ഒളിംപിക് വേദിയിലെത്തുന്നതും ആദ്യമായാണ്.

4

ബോൾട്ടിനെ അപരാചിതനാക്കുന്ന മറ്റൊരു സവിശേഷത സമ്മർദ്ദത്തിലായിരിക്കുമ്പോൾ ഹോം സ്ട്രെച്ചിൽ കണ്ടെത്തുന്ന മികച്ച തുടക്കമാണ്. അതും എറിയോനിൽ പ്രകടമാണ്. നൂറ് മീറ്ററിലെ അവിസ്മരണീയ പ്രകടനത്തിലൂടെ അമേരിക്കൻ ഇതിഹാസം ബ്രോമെല്ലിനെ വരെ ഞെട്ടിച്ചു ഈ കൗമാരക്കാരൻ. ടോക്കിയോ ഒളിംപിക്സ് എറിയോന്റെ കരിയറിലെ തുടക്കം മാത്രമായാണ് പല പ്രമുഖരും വിലയിരുത്തുന്നത്. ബോൾട്ടിനെപ്പോലെ കഴിവുള്ളവനല്ലെങ്കിലും അദ്ദേഹത്തെ ഒരു മികച്ച പ്രതിഭയാക്കുന്നത്, വെറും മൂന്ന് വർഷത്തിനുള്ളിൽ ഫുട്ബോളിൽ നിന്ന് ട്രാക്കിലേക്കും ഫീൽഡിലേക്കും അദ്ദേഹം എത്രമാത്രം മാറ്റം വരുത്തി എന്നതാണ്.

ഫൊട്ടോ കടപ്പാട്: ട്വിറ്റർ

Story first published: Wednesday, July 21, 2021, 16:09 [IST]
Other articles published on Jul 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X