Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സ് യോഗ്യത, ഇന്ത്യയുടെ 'വേഗ വനിത' ദ്യുതി ചന്ദിന് ആശങ്ക

ഈ കൊറോണ കാലത്ത് ഒളിമ്പിക്‌സിന് എങ്ങനെ യോഗ്യത നേടും? ഇന്ത്യയുടെ അതിവേഗ വനിത താരം ദ്യുതി ചന്ദ് ആശങ്കയിലാണ്. പരിശീലനത്തിനും യോഗ്യതാ മത്സരത്തിനുമായി ജര്‍മ്മനിയിലേക്ക് പോകാനിരിക്കവെയാണ് കൊറോണ ബാധ യൂറോപ്പിലെങ്ങും പടര്‍ന്നുപിടിച്ചത്. ഇതോടെ ടോക്യോ ഒളിമ്പിക്‌സിലേക്കുള്ള പടിവാതില്‍ ദ്യുതിക്ക് മുന്‍പില്‍ കൊട്ടിയടഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ടോക്യോ ഒളിമ്പിക്‌സിന് എങ്ങനെ യോഗ്യത നേടാനാവുമെന്ന് അറിയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ദ്യുതി ചന്ദ് പറഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് സീരീസില്‍ പങ്കെടുക്കുന്ന തിരക്കിലാണ് താരം. മത്സരപരമ്പരയിലെ ആദ്യപാദം വെള്ളിയാഴ്ച്ച നടക്കും.

ഒളിമ്പിക്‌സ് മോഹം മുന്‍നിര്‍ത്തി മാര്‍ച്ച് രണ്ടിന് ജര്‍മ്മനിയില്‍ പരിശീലനം തുടങ്ങാനായിരുന്നു ദ്യുതി ചന്ദ് പദ്ധതിയിട്ടത്. ഇതിന് ആവശ്യമായ യാത്രാ രേഖകളും വിസയും താരം നാളുകള്‍ക്ക് മുന്‍പേ ശരിപ്പെടുത്തി. പക്ഷെ കൊറോണ വൈറസ് വ്യാപനം 24 -കാരിയായ ദ്യുതി ചന്ദിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വൈറസ് ഭീതി കാരണം പരിശീലന ക്യാംപ് അടച്ചെന്നും ജര്‍മ്മനിയിലേക്ക് വരരുതെന്നുമാണ് ദ്യുതിക്ക് ലഭിച്ച നിര്‍ദ്ദേശം.

ഒളിമ്പിക്‌സ് യോഗ്യത, ഇന്ത്യയുടെ വേഗ വനിത ദ്യുതി ചന്ദിന് ആശങ്ക

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ദ്യുതി ചന്ദിന് തീര്‍ച്ചയില്ല. ശക്തരായ പ്രതിയോഗികളില്ലാത്തതാണ് കാരണം. 'യൂറോപ്യന്‍ നാടുകളിലെ മത്സരം കടുപ്പമേറിയതാണ്. ഓരോതവണയും സമയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ താരങ്ങള്‍ കഠിനാധ്വാനം ചെയ്യും. എന്നാല്‍ ഇവിടെ (ഇന്ത്യന്‍ ജിപി) ആകെ അഞ്ചു താരങ്ങള്‍ മാത്രമാണ് നൂറു മീറ്റര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് വലിയ സമ്മര്‍ദ്ദമില്ല', ദ്യുതി ചന്ദ് സൂചിപ്പിച്ചു.

നിലവില്‍ 11.22 സെക്കന്‍ഡാണ് ദ്യുതി ചന്ദ് കുറിച്ച ഏറ്റവും മികച്ച സമയം. എന്നാല്‍ ഒളിമ്പിക്‌സ് യോഗ്യത നേടണമെങ്കില്‍ 11.15 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കണം.

എന്തായാലും സ്ഥിതിഗതികള്‍ മാറുമെന്ന പ്രതീക്ഷ നൂറു മീറ്റര്‍ സ്പ്രിന്റില്‍ ദേശീയ റെക്കോര്‍ഡുള്ള ദ്യുതി ചന്ദിനുണ്ട്. വൈറസ് ബാധ നിയന്ത്രണവിധേയമായാല്‍ യൂറോപ്പിലെ ഉയര്‍ന്ന നിലവാരമുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താരത്തിന് കഴിയും. ഇതേസമയം, ഇന്ത്യന്‍ ജിപി സീരീസിലും അടുത്തമാസം നടക്കാനിരിക്കുന്ന ഫെഡറേഷന്‍ കപ്പിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഒളിമ്പിക്‌സ് യോഗ്യത നേടാന്‍ ശ്രമിക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്.

2018 ഏഷ്യന്‍ ഗെയിംസില്‍ നൂറു മീറ്റര്‍, ഇരുന്നൂറു മീറ്റര്‍ സ്പ്രിന്റ് ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് ദ്യുതി ചന്ദ്.

Story first published: Wednesday, March 18, 2020, 21:24 [IST]
Other articles published on Mar 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+