Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

100 മീറ്ററില്‍ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി ദ്യുതി ചന്ദ്

ന്യൂഡല്‍ഹി: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനത്തോടെ ദേശീയ റെക്കോഡ് സ്വന്തമാക്കി ദ്യുതി ചന്ദ്. 100 മീറ്ററില്‍ രചിത മിസ്ത്രിയുമായി പങ്കിടുകയായിരുന്ന റെക്കോഡാണ് ദ്യുതി തിരുത്തിയത്. നേരത്തെ 11.26 ആയിരുന്നു ദ്യുതിയുടെ റെക്കോഡ്. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ദ്യുതിയുടെ ഈ പ്രകടനം.

എന്നാല്‍ 11.22 സെക്കന്റാണ് ഇത്തവണ 100 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ ദ്യുതിക്ക് വേണ്ടിവന്നത്. ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങാന്‍ ദ്യുതിക്ക് കഴിഞ്ഞിരുന്നില്ല. 11.48 സെക്കന്റ് സമയത്തോടെ ഹീറ്റ്‌സില്‍ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്.

duteechand

അതേ സമയം പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിയും ദേശീയ റെക്കോഡിനുടമയുമായ ജിന്‍സന്‍ ജോണ്‍സണ് വെള്ളി നേടാനെ ആയുള്ളു. 3.43.97 സമയം കുറിച്ച് റെയില്‍വേയുടെ അജയ് കുമാര്‍ സരോജാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടിയത്. 3.44.37 സമയം കുറിച്ചാണ് ജിന്‍സണിന്റെ വെള്ളി നേട്ടം. 3.35.24 ആണ് ജിന്‍സണ്‍ കുറിച്ച ദേശീയ റെക്കോഡ്.

Story first published: Saturday, October 12, 2019, 9:10 [IST]
Other articles published on Oct 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+