വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വേഗരാജാവ്

ദോഹ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഫൈനലില്‍ ജേതാവായി അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍. ഫൈനലില്‍ 9.76 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ട് കോള്‍മാന്‍ വേഗരാജാവായി. ലോകത്തിലെ മികച്ച താരങ്ങള്‍ അണിനിരന്നതുകൊണ്ടുതന്നെ കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയായിരുന്നു കോള്‍മാന്‍ സ്വര്‍ണനേട്ടത്തിലെത്തിയത്.

കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സ് ഡയമണ്ട് ലീഗില്‍ 9.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതാണ് കോള്‍മാന്റെ കരിയറിലെ മികച്ച സമയം. അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്ലിന്‍ വെള്ളി നേടി. 9.89 സെക്കന്റിലാണ് ഗാറ്റ്ലിന്‍ ഫിനിഷ് ചെയ്തത്. കരിയറിലെ ഏറ്റവും മികച്ച സമയമായ 9.90 സെക്കന്റില്‍ ഓടിയെത്തി കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെ വെങ്കലവും സ്വന്തമാക്കി. ബോള്‍ട്ടിന്റെ പിന്‍ഗാമിയായെത്തിയ ജമൈക്കയുടെ യൊഹാന്‍ ബ്ലെയ്ക്ക് അഞ്ചാം സ്ഥാനത്തൊതുങ്ങി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ജയംഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ജയം

christiancoleman

2017ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 9.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഗാറ്റ്‌ലിന്‍ ആയിരുന്നു സ്വര്‍ണം നേടിയത്. അന്ന് 9.94 സെക്കന്‍ഡില്‍ കോള്‍മാന്‍ വെള്ളി നേടിയിരുന്നു. ഉസൈന്‍ ബോള്‍ട്ടാണ് വെങ്കലം നേടിയത്. ഇക്കുറി മത്സരത്തിന് മുന്‍പുതന്നെ കോള്‍മാന്‍ ജേതാവാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ യുവതാരം ഓടിയെത്തുകയും ചെയ്തു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് ആണ് ഇനി കോള്‍മാന്‍ ലക്ഷ്യമിടുന്നത്.

Story first published: Sunday, September 29, 2019, 11:46 [IST]
Other articles published on Sep 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X