വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Chess Olympiad: മിടുക്കുകാട്ടി ഇന്ത്യ, തോല്‍ക്കാതെ മലയാളികളായ നിഹാലും നാരായണനും

റൊമാനിയ, ഫ്രാന്‍സ്, മൊള്‍ഡോവിയ, ക്യൂബ, അര്‍മേനിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവടത്തെ താരങ്ങളെല്ലാം മലയാളികളുടെ കണക്കുകൂട്ടലുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി

1

ചെന്നൈ: ചതുരംഗ കളത്തിലെ കരുനീക്കങ്ങളില്‍ കണക്കുകൂട്ടല്‍ പിഴക്കാതെ ഇന്ത്യന്‍ ടീം മുന്നോട്ട്. ഇതില്‍ എടുത്തു പറയേണ്ടത് മലയാളി താരങ്ങളുടെ കുതിപ്പാണ്. നിഹാല്‍ സരിനും എസ് എല്‍ നാരായണനുമാണ് ചുവട് പിഴക്കാതെ മുന്നോട്ട് പോകുന്നത്. റൊമാനിയ, ഫ്രാന്‍സ്, മൊള്‍ഡോവിയ, ക്യൂബ, അര്‍മേനിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവടത്തെ താരങ്ങളെല്ലാം മലയാളികളുടെ കണക്കുകൂട്ടലുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി.

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്തT20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

1

ആറ് മത്സരങ്ങള്‍ ഇതുവരെ കളിച്ച നിഹാല്‍ ഒരു മത്സരം പോലും തോറ്റിട്ടില്ല. നാല് ജയവും 2 സമനിലയുമാണ് നിഹാല്‍ നേടിയെടുത്തത്. നാരായണന്‍ അഞ്ച് കളികളില്‍ നിന്ന് മൂന്ന് ജയവും 2 സമനിലയും നേടിയാണ് തോല്‍ക്കാതെ കുതിക്കുന്നത്. ഇന്ത്യയുടെ 16കാരനായ ഗുകേഷാണ് ശ്രദ്ധ നേടുന്ന മറ്റൊരു താരം. കളിച്ച ഏഴ് കളിയും ജയിച്ച് താരം മുന്നേറുകയാണ്. ഈ ചെസ് ഒളിംപിയാഡില്‍ ഏഴ് ജയമെന്ന റെക്കോഡ് ഗുകേഷിന് മാത്രം അവകാശപ്പെടുന്നതാണ്.

ICC T20 Ranking: രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് സൂര്യകുമാര്‍, ബാബറിന് തൊട്ടരികെ, കടത്തിവെട്ടുമോ?ICC T20 Ranking: രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് സൂര്യകുമാര്‍, ബാബറിന് തൊട്ടരികെ, കടത്തിവെട്ടുമോ?

1

ക്യൂബയുടെ കാര്‍ലോസ് ഡാനിയേലിനെയും മുന്‍ വനിതാ ചാമ്പ്യന്‍ സൂസന്‍ പോള്‍ഗാറിനെയും പോലും അത്ഭുതപ്പെടുത്തുന്ന നീക്കങ്ങളാണ് ഗുകേഷ് കാഴ്ചവെച്ചത്. അര്‍മേനിയയും ഇന്ത്യയും ഒളിംപിയാഡില്‍ ലീഡ് തുടരുകയാണ്. ഇന്ത്യ ഒന്നാം ടീമും രണ്ടാം ടീമും 12 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. അര്‍മേനിയ 13 പോയിന്റോടെ തലപ്പത്ത് നില്‍ക്കുന്നു. വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെ തകര്‍ത്ത് ഇന്ത്യയുടെ പ്രഥമ ടീം മുന്നേറ്റം തുടരുന്നു. എന്നാല്‍ ഇന്ത്യയുടെ രണ്ടാം ടീം ഗ്രീസിനോട് തോറ്റു.

Story first published: Saturday, August 6, 2022, 7:41 [IST]
Other articles published on Aug 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X