വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാരാ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന് പിന്നാലെ ഇന്തോനേഷ്യയില്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ ക്ലബ്ബ് ത്രോയില്‍ ഏക്ത ഭ്യാന്‍ ആണ് സ്വര്‍ണം നേടിയത്. നേരത്തെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സന്ദീപ് ചൗധരി കഴിഞ്ഞദിവസം സ്വര്‍ണം നേടിയിരുന്നു. ഇതോടെ മൂന്നു സ്വര്‍ണം ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 11 മെഡലുകളായി.

asian-para-games-

ക്ലബ്ബ് ത്രോ ഇനത്തില്‍ 16.02 മീറ്റര്‍ദൂരമെറിഞ്ഞായിരുന്നു ഏക്തയുടെ സ്വര്‍ണനേട്ടം. യുഎഇയുടെ അല്‍ക്കാബി തെക്‌റ 15.75 മീറ്റര്‍ ദൂരമെറിഞ്ഞ് വെള്ളി മെഡല്‍ നേടി. ഈ വര്‍ഷം ഇന്ത്യന്‍ ഓപ്പണ്‍ പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഏക്ത സ്വര്‍ണം നേടിയിരുന്നു. ചൊവ്വാഴ്ച നടന്ന മത്സരങ്ങളില്‍ ഇന്ത്യ മൂന്ന് വെങ്കലമെഡലുകള്‍കൂടി സ്വന്തമാക്കി.

പുരുഷന്മാരുടെ ഷോട്ട് പുട്ട് വിഭാഗത്തില്‍ മോനു ഗംഗാസ് വെങ്കലം നേടി. പുരുഷന്മാരുടെ 200 മീറ്ററില്‍ അനന്തന്‍ ഗുണശേഖരനും വനിതകളുടെ 200 മീറ്ററില്‍ ജയന്തി ബെഹ്‌റയും ഇന്ത്യയ്ക്കായി വെങ്കലം നേടി. താരങ്ങളും കോച്ചുമാരും സപ്പോര്‍ട്ട് സ്റ്റാഫുമടക്കം 302 പേര്‍ ഇത്തവണ ഇന്ത്യന്‍ സംഘത്തിലുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇത്തവണ ഇന്ത്യ ഗെയിംസിന് ഇറങ്ങിയത്.

ടെന്നീസിലെ കേമത്തി ആരാവും? ലിസ്റ്റ് പുറത്തുവിട്ടു... നിലവിലെ ജേതാവ് തഴയപ്പെട്ടുടെന്നീസിലെ കേമത്തി ആരാവും? ലിസ്റ്റ് പുറത്തുവിട്ടു... നിലവിലെ ജേതാവ് തഴയപ്പെട്ടു

Story first published: Tuesday, October 9, 2018, 17:40 [IST]
Other articles published on Oct 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X