Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖത്തര്‍ ഒരുങ്ങുന്നു... 2019 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ഏപ്രിലില്‍

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന 23ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ഏപ്രീല്‍ മാസത്തില്‍ അരങ്ങേറും. 2019 ഏപ്രീല്‍ 19 മുതല്‍ ഏപ്രീല്‍ 24 വരെയാണ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുക.

സാധരാണ ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് നടക്കാറുള്ളത്. എന്നാല്‍, ഈ മാസങ്ങളില്‍ ഖത്തറിലെ കാലാവസ്ഥ കനത്ത ചൂടായിരിക്കുമെന്നതിനാലാണ് ചാംപ്യന്‍ഷിപ്പ് ഏപ്രീലിലേക്ക് മാറ്റിയത്. ആറു ദിവസം നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍ഷിപ്പ് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുക.

athlete

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐഎഎഫ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനും ഖത്തറാണ് വേദിയാവുന്നത്. 2019 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറ് വരെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുന്നത്.

Story first published: Wednesday, August 1, 2018, 14:58 [IST]
Other articles published on Aug 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+