Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭിമാനമായി പി യു ചിത്ര; ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

അഭിമാനമായി മലയാളികളുടെ സ്വന്തം പി യു ചിത്ര

ദോഹ: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യയുടെ മലയാളി താരം പി യു ചിത്ര. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ലെങ്കിലും അവസാന ലാപ്പില്‍ ചിത്ര പുറത്തെടുത്ത കുതിപ്പാണ് സ്വര്‍ണം നേടിക്കൊടുത്തത്. ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റ് വെള്ളിമെഡല്‍ നേടി.

2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ചിത്ര ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. നേരത്തെ വനിതകളുടെ 800 മീറ്ററില്‍ ഗോമതി മാരിമുത്തുവും ഷോട്ട്പുട്ടില്‍ തേജ് ബഹാദൂറും സ്വര്‍ണം നേടിയിരുന്നു. ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി.

PU Chitra

നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ സരിതാ ബെനും വെങ്കലം നേടിയിരുന്നു. നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളികൂടിയായ എംപി ജാബിര്‍, പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ശിവപാല്‍ യാദവ് എന്നിവരും വെങ്കലം നേടി. അതേസമയം, മറ്റു മലയാളി താരങ്ങള്‍ നിരാശപ്പെടുത്തി. പുരുഷന്മാരുടെ നാനൂറ് മീറ്ററില്‍ മുഹമ്മദ് അനസ് യഹ്യയും എണ്ണൂറ് മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും മെഡല്‍ നേടാനായില്ല.

Story first published: Thursday, April 25, 2019, 6:28 [IST]
Other articles published on Apr 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+