ദോഹ: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനം രണ്ട് സ്വര്‍ണവുമായി ഇന്ത്യയുടെ മുന്നേറ്റം. വനിതകളുടെ 800 മീറ്ററില്‍ ഗോമതി മാരിമുത്തുവാണ് ആദ്യ സ്വര്‍ണം നേടിയത്. മുപ്പതുകാരിയായ ഗോമതി കരിയറിലെ മികച്ച സമയമായ 2 മിനിറ്റ് 02.70 സെക്കന്റില്‍ ഓടിയെത്തി. അപ്രതീക്ഷിത സ്വര്‍ണമാണ് ഗോമതിയിലൂടെ ഇന്ത്യ നേടിയത്.
ഷോട്ട്പുട്ടില്‍ തേജ് ബഹാദൂറും സ്വര്‍ണം നേടി. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ താരമാണ് തേജ് ബഹാദൂര്‍ ടൂര്‍. തേജ് ബഹാദൂര്‍ 20.26 മീറ്റര്‍ ദൂരം കണ്ടെത്തി. സീസണിലെ മികച്ച സമയം കൂടിയാണിത്. ഇതോടെ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ആകെ 10 മെഡലുകള്‍ നേടി. രണ്ട് സ്വര്‍ണമുള്‍പ്പെടെ അഞ്ച് മെഡലുകളാണ് രണ്ടാം ദിനം ഇന്ത്യ സ്വന്തമാക്കിയത്.
ഐപിഎല്‍: പന്ത് വെടിക്കെട്ടില്‍ ഡല്‍ഹി സൂപ്പര്‍, രാജസ്ഥാനെ തകര്‍ത്ത് ഡല്‍ഹി തലപ്പത്ത്
നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ സരിതാ ബെന്‍ വെങ്കലം നേടിയിരുന്നു. നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളികൂടിയായ എംപി ജാബിര്‍, പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ശിവപാല്‍ യാദവ് എന്നിവരും വെങ്കലം നേടി. അതേസമയം, മറ്റു മലയാളി താരങ്ങള്‍ നിരാശപ്പെടുത്തി. പുരുഷന്മാരുടെ നാനൂറ് മീറ്ററില്‍ മുഹമ്മദ് അനസ് യഹ്യയും എണ്ണൂറ് മീറ്ററില്‍ ജിന്സണ് ജോണ്‍സണും മെഡല്‍ നേടാനായില്ല. മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.