Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ദ്യുതി ചന്ദിന് ദേശീയ റെക്കോര്‍ഡ്, ഹിമ ദാസിന് പരിക്ക്

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം ദ്യുതി ചന്ദ് ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് വനിതകളുടെ 100 മീറ്ററില്‍ ഫൈനലില്‍ കടന്നു. ദോഹയില്‍ നടക്കുന്ന മീറ്റില്‍ 11.28 സെക്കന്റിലാണ് ദ്യുതി ഫൈനലിലെത്തിയത്. 11.29 എന്ന തന്റെതന്നെ റെക്കോര്‍ഡാണ് ദ്യുതി മറികടന്നത്. ഹീറ്റിസില്‍ ഏറ്റവും മികച്ച പ്രകടനവും ഇന്ത്യന്‍ താരത്തിന്റേതാണ്.

duteechand

2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഇതേഇനത്തില്‍ വെള്ളിനേടിയ താരമാണ് ദ്യുതി. 1998നുശേഷം ആദ്യമാണ് ഒരു താരം ഈ നേട്ടം ഇന്ത്യയ്ക്കു സമ്മാനിച്ചത്. അതേസമയം, ദ്യുതിയുടെ നേട്ടത്തിനിടയിലും മെഡല്‍ പ്രതീക്ഷയായിരുന്ന ഹിമ ദാസ് 400 മിറ്റര്‍ സെമി ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറി. എംആര്‍ പൂവമ്മ ഈ ഇനത്തില്‍ ഫൈനലിലെത്തിയിട്ടുണ്ട്. 2018ലെ ലോക അണ്ടര്‍20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരമാണ് ഹിമ.

പുരുഷന്മാരുടെ 400 മീറ്ററില്‍ ഇന്ത്യയുടെ മുഹമ്മദ് അനസ് ഹീറ്റ്‌സില്‍ മൂന്നാം സ്ഥാനത്തോടെ ഫൈനലില്‍ കടന്നിട്ടുണ്ട്. 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലിലെത്തി. ഹീറ്റ്‌സില്‍ രണ്ടാം സ്ഥാനത്താണ് ജിന്‍സണ്‍. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നവര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നേരിട്ട് യോഗ്യതനേടും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിനായുള്ള മുന്നൊരുക്കം കൂടിയാണിത്.

Story first published: Monday, April 22, 2019, 11:29 [IST]
Other articles published on Apr 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+