വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ജുവിന് ഒളിംപിക് മെഡല്‍ ലഭിച്ചേക്കും!! 14 വര്‍ഷങ്ങള്‍ക്കു ശേഷം ട്വിസ്റ്റ്...

ഏതന്‍സ് ഒളിംപിക്‌സില്‍ മെഡല്‍ നേടിയവര്‍ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണിത്

ബെംഗളൂരു: 14 വര്‍ഷത്തിനു ശേഷം ഇന്ത്യയുടെ മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജിന്റെ കരിയറില്‍ അപ്രതീക്ഷിത ട്വിസ്റ്റിന് വഴിയൊരുങ്ങി. കരിയറിനോട് വിട പറഞ്ഞെങ്കിലും ഇപ്പോള്‍ അഞ്ജുവിനെ തേടി ഒളിംപിക്‌സ് മെഡല്‍ വരാന്‍ പോവുകയാണ്. 2004ലെ ഏതന്‍സ് ഒളിംപിക്‌സിന്റെ ലോങ്ജംപില്‍ അഞ്ജു മല്‍സരിച്ചിരുന്നു. അന്ന് അഞ്ജു ആറാമതായാണ് ഫിനിഷ് ചെയ്തത്. ഇതാണ് ഇപ്പോള്‍ മെഡല്‍ നേട്ടമായി മാറാന്‍ പോവുന്നത്.

അന്നു അഞ്ജുവിനൊപ്പം മല്‍സരിച്ച് മെഡല്‍ നേടിയ മൂന്നു റഷ്യന്‍ താരങ്ങളും ഉത്തേജക പരിശോധനയില്‍ പിന്നീട് പിടിക്കപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ വലിയൊരു ട്വിസ്റ്റിന് വഴിവച്ചിരുന്നത്. അഞ്ജുവിനെക്കൂടാതെ അന്ന് നാലും ആറും സ്ഥാനങ്ങളിലെത്തിയ ഓസ്‌ട്രേലിയ, ബ്രിട്ടന്‍ താരങ്ങളും മെഡല്‍ പ്രതീക്ഷയിലാണ്.

ഐഎഎഎഫിന് പരാതി നല്‍കി

ഐഎഎഎഫിന് പരാതി നല്‍കി

ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍, യുകെ, ഓസ്‌ട്രേലിയ അത്‌ലറ്റിക്സ് ഫെഡറേഷനുകള്‍ ചേര്‍ന്നു കഴിഞ്ഞ മാസം സംയുക്തമായി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന് (ഐഎഎഎഫ്) പരാതി നല്‍കിയിരുന്നു.
അന്നത്തെ മെഡല്‍ ജേതാക്കള്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു നടപടി കൈക്കൊള്ളണമെന്നായിരുന്നു മൂന്നു ഫെഡറേഷനുകളുടെയും ആവശ്യം.

ഐഒസിക്കും പരാതി നല്‍കണം

ഐഒസിക്കും പരാതി നല്‍കണം

ഉത്തേക പരിശോധനയില്‍ പഴയ മെഡല്‍ ജേതാക്കള്‍ കുടുങ്ങിയതിനെത്തുറിച്ച് അന്വേഷിക്കുന്നതിനൊപ്പം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്കും (ഐഒഎ) അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പരാതി നല്‍കണമെന്നും മൂന്നു ദേശീയ ഫെഡറേഷനും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മരിയന്‍ ജോണ്‍സും കുടുങ്ങി

മരിയന്‍ ജോണ്‍സും കുടുങ്ങി

ഏതന്‍സ് ഒളിംപിക്‌സ് വനിതകളുടെ ലോങ്ജംപില്‍ നാലാംസ്ഥാനത്തെത്തിയ അമേരിക്കന്‍ താരം മരിയന്‍ ജോണ്‍സും ഉത്തേജക പരിശോധനയില്‍ നേരത്തേ പിടിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് താരത്തെ അയോഗ്യയാക്കുകയും ചെയ്തു. ഇതോടെ നേരത്തേ ആറാംസ്ഥാനക്കാരിയായിരുന്ന അഞ്ജു അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ വെള്ളി മെഡലായി മാറുന്നത്.

സ്വര്‍ണം ഇനി ഓസീസിന്

സ്വര്‍ണം ഇനി ഓസീസിന്

ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനുകളുടെ ആവശ്യം ഐഎഎഎഫ്, ഐഒഎ എന്നിവര്‍ അംഗീകരിക്കുകയാണെങ്കില്‍ നേരത്തേ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടിവന്ന ഓസ്‌ട്രേലിയയുടെ ബ്രൗവിന്‍ തോംസണാണ് ഇനി സ്വര്‍ണം ലഭിക്കുക.
അഞ്ജു വെള്ളി മെഡല്‍ കഴുത്തിലണിയുമ്പോള്‍ ബ്രിട്ടന്റെ ജെയ്ഡ് ജോണ്‍സന്‍ വെങ്കലത്തിനും അവകാശിയാവും.

സംഭവിച്ചാല്‍ ചരിത്രം

സംഭവിച്ചാല്‍ ചരിത്രം

കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ ഒളിംപിക്‌സ് വെള്ളി മെഡലെന്ന നേട്ടം അഞ്ജുവിന് സ്വന്തമാവും. ഇതോടെ ഒളിംപിക്‌സില്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ മെഡല്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റെന്ന റെക്കോര്‍ഡും അഞ്ജുവിന്റെ പേരിലാവും.

പ്രതീക്ഷയിലെന്ന് അഞ്ജു

പ്രതീക്ഷയിലെന്ന് അഞ്ജു

ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട അന്നത്തെ റഷ്യന്‍ താരങ്ങളില്‍ നിന്നും ഐഎഎഎഫും ഐഒഎയും ചേര്‍ന്ന് മെഡലുകള്‍ തിരിച്ചെടുക്കുമെന്നണ് തന്റെ പ്രതീക്ഷയെന്ന് അഞ്ജു പറഞ്ഞു.
ഇന്ത്യയുടേതടക്കം മൂന്നു അത്‌ലറ്റിക്‌സ് ഫെഡറേഷനുകളുടെ പിന്തുണയും തനിക്കുണ്ട്. വര്‍ഷങ്ങളായി റഷ്യന്‍ അത്‌ലറ്റുകള്‍ ഉത്തേജകം ഉപയോഗിച്ചാണ് മെഡലുകള്‍ നേടിയതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. ഉത്തേജകം ഉപയോഗിക്കാത്ത അത്‌ലറ്റുകള്‍ക്കെതിരേയാണ് ഏതന്‍സ് ഒളിംപിക്‌സില്‍ താന്‍ മല്‍സരിച്ചതെങ്കില്‍ ഉറപ്പായും മെഡല്‍ ലഭിക്കുമായിരുന്നുവെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍: നൂറില്‍ 100 ആര്‍ക്കുമില്ല... എല്ലാവര്‍ക്കുമുണ്ട് വീക്ക്‌നെസ്!! ഇവ എതിരാളികള്‍ അറിയേണ്ടഐപിഎല്‍: നൂറില്‍ 100 ആര്‍ക്കുമില്ല... എല്ലാവര്‍ക്കുമുണ്ട് വീക്ക്‌നെസ്!! ഇവ എതിരാളികള്‍ അറിയേണ്ട

ഇന്ത്യയുടെ ട്വന്റി20 അരങ്ങേറ്റം ഇങ്ങനെ... എതിരാളി ദക്ഷിണാഫ്രിക്ക, ഇപ്പോഴുള്ളത് രണ്ടു പേര്‍ മാത്രം!!ഇന്ത്യയുടെ ട്വന്റി20 അരങ്ങേറ്റം ഇങ്ങനെ... എതിരാളി ദക്ഷിണാഫ്രിക്ക, ഇപ്പോഴുള്ളത് രണ്ടു പേര്‍ മാത്രം!!

ലയണല്‍ മെസ്സിക്ക് 'മുകളില്‍' വിമാനവും പറക്കില്ല!! പറത്തുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ കുടുങ്ങുംലയണല്‍ മെസ്സിക്ക് 'മുകളില്‍' വിമാനവും പറക്കില്ല!! പറത്തുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ കുടുങ്ങും

Story first published: Friday, March 2, 2018, 14:20 [IST]
Other articles published on Mar 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X