Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കൂള്‍ കായിക മേള: ഒന്നാംദിനം മൂന്ന് മീറ്റ് റെക്കോഡുകള്‍... ആദ്യ സ്വര്‍ണം ആതിഥേയര്‍ക്ക്

സ്‌കൂള്‍ കായിക മേളയിൽ ഒന്നാംദിനം മൂന്ന് മീറ്റ് റെക്കോഡുകള്‍ | Oneindia malayalam

തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. ആദ്യദിനം തന്നെ മൂന്ന് മീറ്റ് റെക്കോഡുകള്‍ പിറന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്‍ റോസ് ടോമി, 400 മീറ്റര്‍ ഓട്ടത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ്സിലെ സാന്ദ്ര എഎസ്, ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കുമാരംപുത്തൂര്‍ കെഎച്ച്എസിലെ മുഹമ്മദ് ബാസിം എന്നിവരാണ് മീറ്റ് റെക്കോഡുകള്‍ സ്ഥാപിച്ചത്. പ്രളയത്തെ തുടര്‍ന്ന് മീറ്റ് മൂന്നു ദിനമായി വെട്ടികുറച്ചിട്ടുണ്ട്. കൂടാതെ മേളയിലെ ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ആഡംബരങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

ആദ്യദിനം തകര്‍ത്ത മീറ്റ് റെക്കോഡുകള്‍

ആദ്യദിനം തകര്‍ത്ത മീറ്റ് റെക്കോഡുകള്‍

100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡിബി സെബാസ്റ്റിയന്‍ കുറിച്ച 14.93 സെക്കന്‍ഡെന്ന റെക്കോഡാണ് 14.72 സെക്കന്‍ഡിലൂടെ ആന്‍ റോസ് മറികടന്നത്. ഈയിനത്തില്‍ രണ്ടാമതെത്തിയ ജിവി രാജി സ്‌പോര്‍ട്‌സ് സ്‌കൂളിലെ അതുല്യ പി സജിയും ഡിബിയുടെ റെക്കോഡ് 14.90 സെക്കന്റ് കൊണ്ട് മറികടന്നു. 400 മീറ്ററില്‍ ജിസ്‌ന മാത്യൂ സ്ഥാപിച്ച 56.04 സെക്കന്റെന്ന റെക്കോഡാണ് 55.95 സെക്കന്‍ഡില്‍ ഓടിയെത്തി സാന്ദ്ര എഎസ് പഴങ്കഥയാക്കിയത്. 4.06 മീറ്റര്‍ പിന്നിട്ടാണ് പോള്‍വാള്‍ട്ടില്‍ മുഹമ്മദ് ബാസിം അനീഷ് മധുവിന്റെ പേരിലുണ്ടായിരുന്ന 4.05 മീറ്ററിന്റെ റെക്കോഡ് മറികടന്നത്.

ആദ്യ സ്വര്‍ണം ആതിഥേയര്‍ക്ക്

ആദ്യ സ്വര്‍ണം ആതിഥേയര്‍ക്ക്

62ാമത് സ്‌കൂള്‍ കായിക മേളയിലെ ആദ്യ സ്വര്‍ണം ആതിഥേയരായ തിരുവനന്തപുരമാണ് സ്വന്തമാക്കിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖാണ് മീറ്റിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. കോതമംഗലം മാര്‍ ബേസിലിലെ എന്‍വി അമിത് വെള്ളിയും കണ്ണൂര്‍ സിഎച്ച്എംഎച്ച്എസ്എസിലെ വിഷ്ണു ബിജു വെങ്കലവും ഈയിനത്തില്‍ നേടി.

എറണാകുളത്തിന്റെ കുതിപ്പ്

എറണാകുളത്തിന്റെ കുതിപ്പ്

ആദ്യദിനം നിലവിലെ ചാംപ്യന്‍മാരായ എറണാകുളമാണ് മുന്നില്‍. ഒമ്പത് സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 88 പോയിന്റുമായാണ് എറണാകുളം കുതിക്കുന്നത്. ആറു സ്വര്‍ണവും നാലു വീതം വെള്ളിയും വെങ്കലവും ഉള്‍പ്പെടെ 46 പോയിന്റുമായി മുന്‍ ജേതാക്കളായ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. നാലു വീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളില്‍ നിലവിലെ ജേതാക്കളായ കോതമംഗലം മാര്‍ ബേസിലാണ് ഒന്നാംസ്ഥാനത്ത്. കോതമംഗംലം സെന്റഖ് ജോര്‍ജ് തൊട്ടുപിന്നില്‍ തന്നെയുണ്ട്.

Story first published: Saturday, October 27, 2018, 8:21 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+