ഇങ്ങനെയൊക്കെ ചോദിക്കാമോ?; വാര്‍ത്താ സമ്മേളനത്തില്‍ കുപിതനായി വിരാട് കോലി


വാര്‍ത്താ സമ്മേളനത്തില്‍ കുപിതനായി വിരാട് കോലി | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ 4-1ന് തോറ്റതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുപിതനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. തോല്‍വിയുടെ പേരില്‍ പല ഭാഗത്തുനിന്നും ടീമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ക്യാപ്റ്റനെ കുപിതനാക്കിയത്. പല ചോദ്യങ്ങള്‍ക്കും മറുചോദ്യം ചോദിക്കാനും ക്യാപ്റ്റന്‍ മടിച്ചില്ല.

ഇന്ത്യയുടെ ഇപ്പോഴത്തെ ടീം കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ മികച്ച ടീം ആണോ? ഇത്തരമൊരു വിലയിരുത്തല്‍ ടീമിന് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടോ? എന്ന ചോദ്യമായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഞങ്ങളാണ് മികച്ചവരെന്ന് വിശ്വസിക്കുന്നു. അതിലെന്താണ് തെറ്റെന്ന് കോലി മറുപടി പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ മികച്ച ടീം ആണെന്ന് താങ്കള്‍ കരുതുന്നുണ്ടോയെന്നായി ക്ഷുഭിതനായ കോലി.

എനിക്കങ്ങിനെ തോന്നുന്നില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. ഇതോടെ അത് നിങ്ങളുടെ അഭിപ്രായമാണെന്ന് പറഞ്ഞ് താരം ചോദ്യം അവസാനിപ്പിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യ മെച്ചെപ്പെടാനും തയ്യാറെടുപ്പ് നടത്താനുണ്ടെന്ന് കോലി പറഞ്ഞു. എതിര്‍ തട്ടകത്തില്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ അത് മനസിലാക്കി കളിക്കുന്നതും പ്രധാനമാണെന്നും താരം വ്യക്തമാക്കി.

ഇപ്പോഴത്തെ ടീം ആണ് മികച്ചവരെന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെ പരാമര്‍ശം നേരത്തെ വിവാദത്തിനിടയാക്കിയിരുന്നു. മികച്ച രീതിയിലാണ് ഈ ടീം കളിക്കുന്നതെന്നും കഴിഞ്ഞ മൂന്നുവര്‍ഷമായി അത് കാണാമെന്നും ശാസ്ത്രി പറഞ്ഞു. ഒന്‍പത് മത്സരങ്ങള്‍ ഈ കാലയളവില്‍ ഇന്ത്യ വിദേശത്ത് ജയിച്ചു. മൂന്നു സീരീസുകളും സ്വന്തമാക്കിയെന്ന് ശാസ്ത്രി അവകാശപ്പെട്ടു. എന്നാല്‍, മുന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും ഗാവസ്‌കറും ശാസ്ത്രിയുടെ ഈ അവകാശവാദം തള്ളിക്കളഞ്ഞു.


തോല്‍വിയിലും അഭിമാനമായി പന്തും രാഹുലും... ധോണിയുടെ റെക്കോര്‍ഡ് പന്ത് തകര്‍ത്തു!!

Read More About: virat kohli india england cricket

Have a great day!
Read more...

English Summary

Virat Kohli angry after journalist asks sharp questions at press conference