സാഫ് ഫുട്‌ബോള്‍: മന്‍വീര്‍ വീരനായകനായി, പാകിസ്താനെ തുരത്തി ഇന്ത്യ കലാശക്കളിക്ക്


ധാക്ക: മന്‍വീര്‍ സിങ് കളിക്കളത്തിലും വീരനായകനായപ്പോള്‍ മിന്നും വിജയവുമായി ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു കുതിച്ചു. സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ തതകര്‍ത്തെറിഞ്ഞാണ് ഇന്ത്യന്‍ കുതിപ്പ്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പാകിസ്താനെ കെട്ടുകെട്ടിക്കുകയായിരുന്നു.

ഇരട്ടഗോളുകള്‍ നേടിയ മന്‍വീറാണ് ഇന്ത്യയുടെ ഹീറോ. മറ്റൊരു ഗോള്‍ ബെര്‍ത്ത്‌ഡേ ബോയ് സുമീത് പാസ്സിയുടെ വകയായിരുന്നു. ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഹസ്സന്‍ ബഷീര്‍ പാകിസ്താന്റെ മാനംകാത്ത ആശ്വാസഗോള്‍ കണ്ടെത്തി. ഇതു 11ാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ കലാശക്കളിക്കു യോഗ്യത നേടുന്നത്. ഏറ്റവുമധികം തവണ ഫൈനല്‍ കൡച്ച ടീമും ഇന്ത്യ തന്നെ. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് നാലു ഗോളുകളും പിറന്നത്.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ അര്‍ഹിച്ച ജയം കൂടിയായിരുന്നു പാകിസ്താനെതിരേയുള്ളത്. 48ാം മിനിറ്റിലാണ മന്‍വീര്‍ ഇന്ത്യയെ മുന്നിലെത്തിക്കുന്നത്. 69ാം മിനിറ്റില്‍ താരം ഇന്ത്യയുടെ സ്‌കോര്‍ 2-0 ആക്കി. 84ാം മിനിറ്റില്‍ സുമീത് മൂന്നാം ഗോളും നേടിയതോടെ ഇന്ത്യ ജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പിക്കുകയായിരുന്നു. മന്‍വീര്‍ സിങാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അവകാശിയായത്.

അണ്ടന്‍ 23 ടീമുമായെത്തിയ ഇന്ത്യ ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ചാണ് സെമിയിലെത്തിയത്. മാലദ്വീപിനെയും ശ്രീലങ്കയെയും എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്ാണ് ഇന്ത്യ തോല്‍പ്പിച്ചത്. നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ സെമിയിലെത്തിയത്.

Read More About: saff cup india pakistan football

Have a great day!
Read more...

English Summary

SAFF Cup-india vs Pakistan Football Live Match Updates