അഞ്ചടിച്ച് അര്‍ജന്റീനയ്ക്കു മഞ്ഞപ്പടയുടെ മുന്നറിയിപ്പ്!! ബ്രസീലിന് പുതിയ ഹീറോ... വീഡിയോ


ന്യൂയോര്‍ക്ക്: അടുത്ത മാസം അര്‍ജന്റീനയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തിനുള്ള തയ്യാറെടുപ്പ് ബ്രസീല്‍ തകര്‍പ്പന്‍ ജയത്തോടെ പൂര്‍ത്തിയാക്കി. അമേരിക്കയിലെ രണ്ടാമത്തെ മല്‍സരത്തിലും മഞ്ഞപ്പട വിജയം കൊയ്തു. ദുര്‍ബലരായ എല്‍ സാല്‍വഡോറിനെയാണ് ലാറ്റിന്‍ വമ്പന്‍മാര്‍ കശാപ്പ് ചെയ്തത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം.

കൊളംബിയയില്‍ കുരുങ്ങി... സമനില സമ്മതിച്ച് യങ് അര്‍ജന്റീന, വീഡിയോ, ഇനി ബ്രസീലിനെതിരേ!!

ഇനി ലക്ഷ്യം 90 മീറ്ററെന്ന് നീരജ് ചോപ്ര; ജാവലിനില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വപ്‌നം പൂവണിയുമോ?

ആദ്യ മല്‍സരത്തില്‍ ആതിഥേയരായ അമേരിക്കയയെയും ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു മഞ്ഞപ്പട തുരത്തിയിരുന്നു. സൂപ്പര്‍ താരം നെയ്മര്‍ക്കു കീഴില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

വരവറിയിച്ച് റിച്ചാര്‍ളിസണ്‍
വരവറിയിച്ച് റിച്ചാര്‍ളിസണ്‍

അമേരിക്കയ്‌ക്കെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ പകരക്കാരനായി ഇറങ്ങി ബ്രസീലിനായി അരങ്ങേറിയ റിച്ചാര്‍ളിസണ്‍ ഇത്തവണ ആദ്യ ഇലവനില്‍ തന്നെ ടീമിലുണ്ടായിരുന്നു. എല്‍ സാല്‍വഡോറിനെതിരേ ഇരട്ടഗോളുകളുമായി തന്റെ ഫുള്‍ടൈം അരങ്ങേറ്റം താരം ഗംഭീരമാക്കുകയും ചെയ്തു.
റിച്ചാര്‍ളിസണിലൂടെ പുതിയൊരു ഹീറോയെക്കൂടിയാണ് ബ്രസീലിനു ലഭിച്ചത്. 16, 50 മിനിറ്റുകളിലായിരുന്നു ഇംഗ്ലീഷ് ക്ലബ്ബായ എവര്‍ട്ടന്റെ താരത്തിന്റെ ഗോളുകള്‍.

നെയ്മര്‍ക്കു വീണ്ടും പെനല്‍റ്റി
നെയ്മര്‍ക്കു വീണ്ടും പെനല്‍റ്റി

ബ്രസീലിന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കപ്പെട്ട ശേഷം തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും നെയ്മര്‍ ബ്രസീലിനായി സ്‌കോര്‍ ചെയ്തു. ഇത്തവണയും പെനല്‍റ്റിയില്‍ നിന്നായിരുന്നു സൂപ്പര്‍ താരത്തിന്റെ ഗോള്‍. നാലാം മിനിറ്റിലാണ് പെനല്‍റ്റി ലക്ഷ്യത്തിലെത്തച്ച് നെയ്മര്‍ അക്കൗണ്ട് തുറന്നത്. തൊട്ടുമുമ്പത്തെ കളിയില്‍ അമേരിക്കയ്‌ക്കെതിരേയും അദ്ദേഹം പെനല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടിരുന്നു.
ഫിലിപ്പെ കുട്ടീഞ്ഞോ (30), മാര്‍ക്വിഞ്ഞോസ് (90) എന്നിവരാണ് സാല്‍വഡോറിനെതിരേ ബ്രസീലിന്റെ മറ്റു സ്‌കോറര്‍മാര്‍.

നെറ്റോയുടെ കാത്തിരിപ്പ് അവസാനിച്ചു

നെറ്റോയുടെ കാത്തിരിപ്പ് അവസാനിച്ചു

ബ്രസീല്‍ ഗോള്‍കീപ്പര്‍ നെറ്റോയുടെ എട്ടു വര്‍ഷത്തെ കാത്തിരിപ്പിനാണ് സാല്‍വഡോറിനെതിരേ അവസാനമായത്. ഇതിനു മുമ്പ് എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് 29 കാരനായ ഗോള്‍കീപ്പര്‍ ബ്രസീലിന്റെ ഗോള്‍ വല കാത്തത്.
സാല്‍വഡോറിനെതിരായ മല്‍സരത്തില്‍ നെറ്റോ കാര്യമായി പരീക്ഷിക്കപ്പെടുകയും ചെയ്തില്ല.

റൊണാള്‍ഡോയ്ക്ക് അരികെ നെയ്മര്‍
റൊണാള്‍ഡോയ്ക്ക് അരികെ നെയ്മര്‍

ഈ മല്‍സരത്തിലെ ഗോളോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ബ്രസീലിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍വേട്ടക്കാരനെന്ന ഇതിഹാസ താരം റൊണാള്‍ഡോയുടെ നേട്ടത്തിന് ഒരുപടി കൂടി നെയ്മര്‍ അടുത്തു. 59 ഗോളുകളാണ് നെയ്മറുടെ സമ്പാദ്യം. റൊണാള്‍ഡോയ്‌ക്കൊപ്പമെത്താന്‍ താരത്തിന് മൂന്നു ഗോളുകള്‍ കൂടി മതി.
പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന ഇതിഹാസതാരം പെലെയുടെ റെക്കോര്‍ഡും നെയ്മര്‍ തിരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പെലെയ്‌ക്കൊപ്പമെത്താന്‍ 18 ഗോളുകളാണ് ഇനി താരത്തിനു വേണ്ടത്.

ഇനി അര്‍ജന്റീന
ഇനി അര്‍ജന്റീന

ചിരവൈരികളായ അര്‍ജന്റീനയ്‌ക്കെതിരേ അടുത്ത മാസം 16ന് നടക്കാനിരിക്കുന്ന ക്ലാസിക് പോരാട്ടത്തിനുള്ള തയ്യാറെടുപ്പ് രണ്ടു തുടര്‍ ജയങ്ങളോടെ പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍
ടീം. അര്‍ജന്റീനയ്‌ക്കെതിരേയുള്ള പോരാട്ടത്തിനു നാലു ദിവസം മുമ്പ് സൗദി അറേബ്യയെയും മഞ്ഞപ്പട നേരിടുന്നുണ്ട്.

വീഡിയോ കാണാം
വീഡിയോ കാണാം

ബ്രസീലും എല്‍ സാല്‍വഡോറും തമ്മില്‍ അമേരിക്കയില്‍ നടന്ന സൗഹൃദ മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് വീഡിയോ കാണാം.

Read More About: brazil neymar football richarlison

Have a great day!
Read more...

English Summary

Friendly: Brazil beats El salvador