കൊളംബിയയില്‍ കുരുങ്ങി... സമനില സമ്മതിച്ച് യങ് അര്‍ജന്റീന, വീഡിയോ, ഇനി ബ്രസീലിനെതിരേ!!


ലോസ് ആഞ്ചലസ്: അമേരിക്കയിലെ രണ്ടാം സൗഹൃദ മല്‍സരത്തില്‍ ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമായ അര്‍ജന്റീനയ്ക്കു സമനിലക്കുരുക്ക്. ലാറ്റിനമേരിക്കയിലെ തന്നെ മറ്റൊരു പ്രമുഖ ടീമായ കൊളംബിയയുാണ് അര്‍ജന്റൈന്‍ യുവനിര ഗോളില്ലാ സമനില സമ്മതിച്ച് പിരിഞ്ഞത്. ഇതോടെ തോല്‍വിയറിയാതെ അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കാന്‍ അര്‍ജന്റീനയ്ക്കു സാധിച്ചു.

നാഷന്‍സ് ലീഗ്: ക്രൊയേഷ്യയെ നാണംകെടുത്തി സൂപ്പര്‍ സ്‌പെയിന്‍... ചെമ്പടയുടെ ആറാട്ട്, വീഡിയോ

മെസ്സി ഇപ്പോഴും ചങ്കിടിപ്പ് തന്നെ!! മുന്നോട്ട് നയിക്കാന്‍ അര്‍ജന്റീനയ്ക്ക് വേണം... സഹതാരം പറയുന്നത്

ക്യാപ്റ്റന്‍ ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയടക്കം സീനിയര്‍ കളിക്കാരൊന്നുമില്ലാതെയാണ് പുതിയ കോച്ച് ലയണല്‍ സ്‌കലോനി അര്‍ജന്റീനയെ ഇറക്കിയത്. ആദ്യ മല്‍സരത്തില്‍ ഗ്വാട്ടിമാലയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുകൊണ്ട് തുടങ്ങിയ അര്‍ജന്റീനയ്ക്കു പക്ഷെ കൊളംബിയക്കെതിരേ ഇതാവര്‍ത്തിക്കാനായില്ല.

റെക്കോര്‍ഡ് കാത്തു
റെക്കോര്‍ഡ് കാത്തു

ജയിക്കാനായില്ലെങ്കിലും കൊളംബിയക്കെതിരേയുള്ള അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്താന്‍ അര്‍ജന്റീനയുടെ പരീക്ഷണ ടീമിനു സാധിച്ചു. 2007നു ശേഷം അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ കൊളംബിയക്കു സാധിച്ചിട്ടില്ല.
മികച്ച ടീമുമായി ഇറങ്ങിയിട്ടും കൊളംബിയയുടെ യുവനിരയെ മറികടക്കാന്‍ സൂപ്പര്‍ താരം റഡാമെല്‍ ഫല്‍ക്കാവോയ്ക്കും സംഘത്തിനും കഴിഞ്ഞില്ല.

മുന്‍തൂക്കം അര്‍ജന്റീനയ്ക്ക്
മുന്‍തൂക്കം അര്‍ജന്റീനയ്ക്ക്

ലോസ് ആഞ്ചല്‍സിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. ഗ്വാട്ടിമാലയ്‌ക്കെതിരായ തൊട്ടു മുമ്പത്തെ മല്‍സരത്തിനു സമാനമായി ഈ കളിയിലും അറ്റാക്കിങ് ഫുട്‌ബോളാണ് അവര്‍ കാഴ്ചവച്ചത്. എന്നാല്‍ കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഓസ്പിനയെ മറികടക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. ആദ്യ മിനിറ്റുകളില്‍ എക്‌സെക്വില്‍ പലാഷ്യോസിന്റെയും മൗറോ ഇക്കാര്‍ഡിയുടെയും ഗോള്‍ ശ്രമങ്ങള്‍ ഓസ്പിന വിഫലമാക്കുകയായിരുന്നു.

കൊളംബിയയും മോശമാക്കിയില്ല

കൊളംബിയയും മോശമാക്കിയില്ല

അര്‍ജന്റീനയുടെ യുവനിരയ്ക്കു മുന്നില്‍ കൊളംബിയയും വിട്ടുകൊടുത്തില്ല. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. ആദ്യപകുതിയില്‍ കൊളംബിയക്കു ലീഡ് നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ ബോക്‌സിനുള്ളില്‍ വച്ച് ഫല്‍ക്കാവോയുടെ അപകടകരമായ നീക്കം ഗോളി ഫ്രാങ്കോ അര്‍മാനി ഇടപെട്ട് തടയുകയായിരുന്നു.

പ്രതീക്ഷ നല്‍കുന്ന യുവനിര
പ്രതീക്ഷ നല്‍കുന്ന യുവനിര

പ്രമുഖ താരങ്ങളൊന്നും ടീമില്‍ ഇല്ലാതിരുന്നിട്ടും അര്‍ജന്റീനയുടെ പ്രകടനം നിരാശപ്പെടുത്തിയില്ല. ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു യുവനിരയുടെ പ്രകടനം. കരിയറിലെ രണ്ടാമത്തെ മാത്രം മല്‍സരത്തില്‍ ഇറങ്ങിയ 19 കാരന്‍ ജിയാവാനി ലോ സെല്‍സോയായിരുന്നു അര്‍ജന്റീനയുടെ മിന്നും താരം. ടീമിന്റെ മിക്ക മുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് സെല്‍സോയായിരുന്നു.

ഇനി ബ്രസീലിനെതിരേ

ഇനി ബ്രസീലിനെതിരേ

അര്‍ജന്റീനയ്ക്കും പുതിയ കോച്ച് സ്‌കലോനിക്കും ഇനിയാണ് യഥാര്‍ഥ അഗ്നിപരീക്ഷ വരാനിരിക്കുന്നത്. അടുത്ത മാസം 16ന് ചിരവൈരികളായ ബ്രസീലുമായാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മല്‍സരം. സൗദി അറേബ്യയാണ് ഗ്ലാമര്‍ പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുക.
ലോകകപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന മെസ്സി ബ്രസീലിനെതിരായ കളിയില്‍ തിരിച്ചെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വീഡിയോ കാണാം
വീഡിയോ കാണാം

അര്‍ജന്റീനയും കൊളംബിയയും തമ്മിലുള്ള മല്‍സരത്തിന്റെ വീഡിയോ കാണാം.

Have a great day!
Read more...

English Summary

Friendly: Argentina draws with Colombia