തോല്‍വിയിലും അഭിമാനമായി പന്തും രാഹുലും... ധോണിയുടെ റെക്കോര്‍ഡ് പന്ത് തകര്‍ത്തു!!


തോല്‍വിയിലും അഭിമാനമായി പന്തും രാഹുലും | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കൈവിടേണ്ടിവന്നെങ്കിലും അഭിമാനിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങളും പുതിയ ചില താരോദയങ്ങളെ ലഭിച്ചതും ഇന്ത്യക്കു അഭിമാനിക്കാന്‍ വക നല്‍കുന്നു. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഏങ്കിലും അവസാനം വരെ പൊരുതിയാണ് അവസാന ടെസ്റ്റില്‍ ഇന്ത്യ കീഴടങ്ങിയത്.

അഞ്ചടിച്ച് അര്‍ജന്റീനയ്ക്കു മഞ്ഞപ്പടയുടെ മുന്നറിയിപ്പ്!! ബ്രസീലിന് പുതിയ ഹീറോ... വീഡിയോ

കൊളംബിയയില്‍ കുരുങ്ങി... സമനില സമ്മതിച്ച് യങ് അര്‍ജന്റീന, വീഡിയോ, ഇനി ബ്രസീലിനെതിരേ!!

ഓപ്പണര്‍ ലോകേഷ് രാഹുലും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും സെഞ്ച്വറികള്‍ നേടിയെങ്കിലും ഇന്ത്യയെ ജയിപ്പിക്കാന്‍ അതു മതിയായിരുന്നില്ല. ഉജ്ജ്വല ബാറ്റിങ് പ്രകടനത്തിലൂടെ പന്തും രാഹുലും ചില റെക്കോര്‍ഡുകള്‍ കളിയില്‍ സ്ഥാപിച്ചിരുന്നു. അവസാന ടെസ്റ്റിലെ ചില നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ധോണിയെ മറികടന്ന് പന്ത്

എംഎസ് ധോണിയുടെ പകരക്കാരന്‍ താന്‍ തന്നെയാണെന്ന് ഈ പരമ്പരയിലൂടെ പന്ത് തെളിയിച്ചിരിക്കുകയാണ്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് അവസാന ടെസ്റ്റില്‍ കണ്ടെത്തിയത്. 146 ബോളില്‍ 15 ബൗണ്ടറികളും നാലു സിക്‌സറുമടക്കം 114 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.
ഇതോടെ ധോണിയുടെ റെക്കോര്‍ഡ് പന്ത് പഴങ്കഥയാക്കുകയും ചെയ്തു. ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്. 2007ല്‍ ധോണി കുറി 92 റണ്‍സെന്ന റെക്കോര്‍ഡ് പന്ത് തിരുത്തുകയായിരുന്നു.

രാഹുല്‍- പന്ത് കൂട്ടുകെട്ട്

രാഹുലും പന്തും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 204 റണ്‍സിന്റെ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇത് പുതിയ റെക്കോര്‍ഡാണ്.
ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് രാഹുലും പന്തും സ്ഥാപിച്ചത്.

രാഹുലിന് നേട്ടം

അവസാന ദിനം 224 പന്തില്‍ 20 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 149 റണ്‍സാണ് രാഹുല്‍ ഇന്ത്യക്കായി നേടിയത്. ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ നേടുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്.
കൂടാതെ എവേ ടെസ്റ്റിന്റെ രണ്ടാമിന്ന്ങ്‌സില്‍ ഇന്ത്യക്കായി സെഞ്ച്വറിയ നേടിയ മൂന്നാമത്തെ താരമായും രാഹുല്‍ മാറി. സുനില്‍ ഗവാസ്‌കറും ശിഖര്‍ ധവാനുമാണ് മറ്റു രണ്ടു പേര്‍.

മഗ്രാത്തിനെ പിന്നിലാക്കി ആന്‍ഡേഴ്‌സന്‍

ടെസ്റ്റിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായ പേസറെന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡ് ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സന്‍ അവസാന ദിനം മറികടന്നിരുന്നു. 563 വിക്കറ്റുകളെന്ന ദീര്‍ഘകാലം ഇളക്കം തട്ടാതെ നിന്ന മഗ്രാത്തിന്റെ റെക്കോര്‍ഡാണ് ജിമ്മി തിരുത്തിയത്. 564 വിക്കറ്റുകളാണ് ഇപ്പോള്‍ ഇംഗ്ലീഷ് പേസറുടെ സമ്പാദ്യം.

വിഹാരി മൂന്നാമത്തെ താരം

അവസാന ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ഹനുമാ വിഹാരി ഓര്‍ക്കാര്‍ ഇഷ്ടപ്പെടാത്ത ഒരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയുമായി ചില റെക്കോര്‍ഡുകളിട്ട വിഹാരി രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായിരുന്നു.
അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയും രണ്ടാമിന്നിങ്‌സില്‍ പൂജ്യവും നേടി പുറത്തായ മൂന്നാമത്തെ താരമാണ് വിഹാരി.

Read More About: cricket india test england

Have a great day!
Read more...

English Summary

Rahul, Pant creates new record in final test