കംഗാരുപ്പടയെ തരിപ്പണമാക്കി അയ്യരും സംഘവും... ഇന്ത്യന്‍ ജയം ആറു വിക്കറ്റിന്, പരമ്പരയില്‍ ഒപ്പം


ബെംഗളൂരു: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യ എയ്ക്കു ആധികാരിക വിജയം. ആറു വിക്കറ്റിനാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ കംഗാരുപ്പടയെ കശാപ്പ് ചെയ്തത്. ഇതോടെ പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിക്കാനും ഇന്ത്യക്കു സാധിച്ചു. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 98 റണ്‍സിനു തകര്‍ത്തുവിട്ടിരുന്നു.

രണ്ടാം ടെസ്റ്റില്‍ അവസാന ദിനം 55 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്കു നല്‍കിയത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 6.2 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. തുടര്‍ച്ചയായി നാലു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അങ്കിത് ഭാവ്‌നെയുടെ (28*) ഇന്നിങ്‌സ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

മെസ്സിയല്ല, റൊണാള്‍ഡോ!! അക്കാര്യത്തില്‍ റൊണാള്‍ഡോ സംഭവം തന്നെ... ടെവസിന്റെ വെളിപ്പെടുത്തല്‍

തോല്‍വിയിലും അഭിമാനമായി പന്തും രാഹുലും... ധോണിയുടെ റെക്കോര്‍ഡ് പന്ത് തകര്‍ത്തു!!

നേരത്തേ ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എ ഒന്നാമിന്നിങ്‌സില്‍ 346 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബാറ്റിങ് നിര തകര്‍ത്താടിയതോടെ ഇന്ത്യ 505 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ അടിച്ചെടുത്തു. 159 റണ്‍സിന്റെ മികച്ച ലീഡ് ഇതോടെ ഇന്ത്യക്കു ലഭിച്ചു. രണ്ടാമിന്നിങ്‌സില്‍ ഓസീസിനെ 214 റണ്‍സിനു പുറത്താക്കിഇന്ത്യ വിജയലക്ഷ്യം 55 ആക്കി കുറയ്ക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റ് വീഴ്ത്തി.

Read More About: cricket india a australia a test

Have a great day!
Read more...

English Summary

India A beats Australia A levels the series